-->
നമ്മുടെ ഇന്ത്യയെയും ഇന്ത്യന്‍ ജനതയെയും ഇഷ്ടപ്പെടുന്ന അനേകം വിദേശികളുണ്ട്. ഇതു തെളിയിക്കുന്ന വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കാരനായ ഒരു െ്രെഡവറുടെ ആതിഥ്യമര്യാദയും സ്‌നേഹവുമെല്ലാം എടുത്തുകാണിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വിദേശിയായ യുവതി ഷയര്‍ ചെയ്തിരിക്കുന്നത്. ഊബര്‍ കാറില്‍ സഞ്ചരിക്കവേ ഡ്രൈവറില്‍ നിന്നുമുണ്ടായ അനുഭവമാണ് യുവതി ടിക്ടോക്കില്‍ ഷെയര്‍ ചെയ്തത്. അതിമനോഹരമായ ഈ അനുഭവം ഷെയര്‍ ചെയ്തതിന് പിന്നാലെ അനേകം പേരാണ് ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെ കുറിച്ച് കമന്റുകളുമായി എത്തിയത്.
യുവതി വിളിച്ച ഊബറിന്റെ ഡ്രൈവറാണ് ഈ വീഡിയോയിലെ താരം. 'എന്റെ ഊബര്‍ െ്രെഡവറുടെ വീട്ടില്‍ ഒരു ഇന്ത്യന്‍ വിരുന്നിന് പോവുകയാണ് ഞാന്‍, അദ്ദേഹത്തിന്റെ മകന്‍ എന്റെ ഭാവി ഭര്‍ത്താവായിത്തീരും എന്ന് പ്രതീക്ഷിക്കുന്നു' എന്ന കാപ്ഷനോടെയാണ് യുവതി വീഡിയോ ഷെയര്‍ ചെയ്തത്. വീഡിയോയില്‍ െ്രെഡവര്‍ യുവതിയെ വളരെ സ്‌നേഹത്തോടെ തന്റെ വീട്ടില്‍ നടക്കുന്ന ഒരു കുടുംബ വിരുന്നിന് ക്ഷണിക്കുന്നത് കാണാം. വളരെ സന്തോഷത്തോടെ യുവതി 'എനിക്ക് വിരുന്നില്‍ പങ്കെടുക്കാന്‍ ഇഷ്ടമുണ്ട്' എന്ന് പറയുന്നു. പിന്നാലെ യുവതി െ്രെഡവറോട് പറയുന്നത്, 'നിങ്ങളുടെ മകനെ എനിക്ക് വിവാഹം ആലോചിക്കൂ' എന്നാണ്.
അതുകേട്ടതോടെ െ്രെഡവര്‍ ചിരിച്ചുകൊണ്ട് 'നോ പ്രോബ്ലം, നോ പ്രോബ്ലം' എന്നാണ് പറയുന്നത്. അതുകൊണ്ടും തീര്‍ന്നില്ല. െ്രെഡവര്‍ യുവതിക്ക് ഒരു പേനയും പേപ്പറും നല്‍കിക്കൊണ്ട് അവര്‍ക്ക് കഴിക്കാന്‍ എന്തൊക്കെയാണ് ഇഷ്ടം എന്ന് അതില്‍ എഴുതാന്‍ പറയുന്നു. അങ്ങനെ എഴുതിയാല്‍ ഭാര്യയോട് അതുണ്ടാക്കാന്‍ പറയാം എന്നും െ്രെഡവര്‍ പറയുന്നു. 'എന്റെ ദൈവമേ, നിങ്ങളെത്ര കൂളായ ആളാണ്' എന്നാണ് യുവതിയുടെ ആശ്ചര്യത്തോടെയുള്ള പ്രതികരണം.വീഡിയോ യുവതി ടിക്ടോക്കില്‍ ഷെയര്‍ ചെയ്തതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. എത്ര നല്ല മനുഷ്യന്‍ എന്നായിരുന്നു പലരുടേയും പ്രതികരണം. മറ്റ് ചിലര്‍ കുറിച്ചത് ഏഷ്യക്കാരുടെ ആതിഥ്യമര്യാദയെ കുറിച്ചാണ്.