Wednesday, March 11, 2026 Last Updated 11 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 26 Sep 2025 01.16 PM

അമിത് ചക്കാലക്കലിന്റെ യാത്രകളും അന്വേഷിക്കും ; ഇടനിലക്കാരുമായി ബന്ധമുണ്ടോയെന്ന് സംശയം

uploads/news/2025/09/802866/amith-chakkalakkal.jpg

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഢംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്‍ അമിത് ചക്കാലയ്ക്കല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്രകളിലും അന്വേഷണം. ഭൂട്ടാനില്‍ നിന്നും വാഹനങ്ങള്‍ എത്തിക്കുന്നതിലെ ഇടനിലക്കാരനായി നടന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന വ്യക്തത വരുത്തുകയാണ് ലക്ഷ്യം. നടന്റെ വിദേശയാത്രകളും സാമ്പത്തീക ഇടപാടുകളിലും അന്വേഷണം തുടരാനാണ് തീരുമാനം.

അമിത് പലതവണയായി വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അമിത് ചക്കാലക്കലിനു ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കടത്തിയ ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഈ യാത്ര കോയമ്പത്തൂര്‍ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നുവെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.

ഭൂട്ടാനില്‍ നിന്നും ഇന്ത്യയിലേക്ക് വാഹനങ്ങള്‍ കടത്തുന്ന സംഘങ്ങളില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെ കഴിഞ്ഞവര്‍ഷം കസ്റ്റംസ് പിടികൂടിയിരുന്നു. പിന്നാലെ അമിത്തിന്റെ ഗാരേജിലടക്കം പരിശോധന നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഭൂട്ടാനില്‍ നിന്ന് കടത്തിയെന്ന് സംശയിക്കുന്ന എട്ട് വാഹനങ്ങള്‍ കസ്റ്റംസ് അമിത്തിന്റെ ഗാരേജില്‍ നിന്നും നേരത്തേ പിടികൂടിയിട്ടുണ്ട്.

എന്നാല്‍ ഒരെണ്ണം മാത്രമാണ് തന്റേതെന്നും ബാക്കിയുള്ളവ തന്റെ ഗാരേജില്‍ മോഡിപിടിപ്പിക്കാന്‍ വന്നവയാണെന്നായിരുന്നു നടന്‍ ഇക്കാര്യത്തില്‍ നല്‍കിയിട്ടുള്ള മറുപടി. ചില വാഹനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ റീ രജിസ്ട്രേഷന്‍ നടപടികളിലേക്ക് കടന്നിട്ടില്ല. അതുകൊണ്ടു തന്നെ ഈ വാഹനങ്ങളും സംശയത്തിന്റെ നിഴലിലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW