Wednesday, March 11, 2026 Last Updated 35 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 08.15 AM

ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തില്‍ ദൂരൂഹതയേറുന്നു ; നടന്‍ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യും

uploads/news/2025/09/802649/amith-chakkalakkal.jpg

തിരുവനന്തപുരം: ഭൂട്ടാനില്‍ നിന്നും വാഹനക്കടത്തുമായി ബന്ധപ്പെട്ട് കേസില്‍ നടന്‍ അമിത്ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. ഫസ്റ്റ് ഓണര്‍ അസം സ്വദേശി മാഹീന്‍ എന്നയാള്‍ ഇല്ലെന്നും അമിത് ചക്കാലക്കലില്‍ ഹാജരാക്കിയ രേഖകളില്‍ വ്യക്തതയില്ലെന്നുമുള്ള സാഹചര്യത്തിലാണ് അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

കഴിഞ്ഞദിവസം പിടിച്ചെടുത്ത വാഹനവുമായി ബന്ധപ്പെട്ട് ഫസ്റ്റ് ഓണര്‍ അസം സ്വദേശിയുടെ വിവരങ്ങള്‍ കസ്റ്റംസ് അന്വേഷണം നടത്തിയിരുന്നു. അരുണാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കാറിന്റെ ആര്‍സി വ്യാജമാണെന്ന് കണ്ടെത്തി. മാഹീന്‍ എന്നയാളുടെ വിവരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഇങ്ങിനെ ഒരാള്‍ ഇല്ല എന്നാണ് അനുമാനത്തിലാണ് കസ്റ്റംസ് എത്തിയിരിക്കുന്നത്. ഇതിനൊപ്പം അമിത് ചക്കാലക്കല്‍ വാഹനവുമായി ബന്ധപ്പെട്ട് നല്‍കിയ രേഖകളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് കൂടിയാണ് വീണ്ടും നടനെ വിളിപ്പിക്കുന്നത്്.

കേരളത്തില്‍ ആദ്യമായിട്ടാണ് ഫസ്റ്റ് ഓണര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതിനൊപ്പം അമിതിന്റെ സാമ്പത്തീക ഇടപാടുകളും പരിശോധന നടത്തും. കഴിഞ്ഞദിവസഗ അമിത് ചക്കാലക്കലിന്റെ എട്ടു വാഹനങ്ങളില്‍ ആറു വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത വാഹനങ്ങളുടെ കാര്യത്തില്‍ ദുരൂഹതയുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം. അമിത് ചക്കാലക്കലിന് ഇടനിലക്കാരുമായി ബന്ധമുണ്ടോ എന്ന പരിശോധിക്കാനൊരുങ്ങുകയാണ് കസ്റ്റംസ്. വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നുമായിരുന്നു നടന്‍ പറഞ്ഞത്.

കോയമ്പത്തൂര്‍ അടിസ്ഥാനമാക്കിയുള്ള വന്‍ സംഘമാണ് നികുതിവെട്ടിച്ച് കാര്‍ കടത്തുന്നതെന്നാണ് വിവരം. കഴിഞ്ഞദിവസമായിരുന്നു ഭൂട്ടാന്‍ സൈന്യം ഉപേക്ഷിക്കുന്ന വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തുന്നതായി കണ്ടെത്തിയത്. നിയമവിധേമല്ലാതെ ഹിമാചലും അരുണാചലൂം പോലെയുള്ള സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത ശേഷം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതായിട്ടാണ് കണ്ടെത്തല്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW