Friday, March 13, 2026 Last Updated 56 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 26 Sep 2025 12.32 PM

ആയുർവേദ ദിനം: ഐ.സി.സി –ഇന്ത്യൻ എംബസി സംയുക്താഘോഷം

uploads/news/2025/09/802857/gk.jpg

ദോഹ: ജനങ്ങൾക്കും ഭൂമിക്കും ആയുർവേദം എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ഇന്ത്യൻ എംബസി ഖത്തറുമായി സഹകരിച്ച് ആയുർവേദ ദിനം ആഘോഷിച്ചു. ഐസിസി അശോക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽആയുർവേദത്തിന്റെ പ്രാധാന്യവും സമഗ്ര ആരോഗ്യ സംരക്ഷണത്തിലും പരിസ്ഥിതി നിലനിൽപ്പിലും അതിന്റെ പങ്കും ചർച്ചചെയ്തു.ചടങ്ങിൽ ഐസിസി ഹെഡ് ഓഫ് അഫിലിയേഷൻ രവീന്ദ്ര പ്രസാദ് സ്വാഗതം ആശംസിച്ചു.ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറിയും (ഇൻഫർമേഷൻ, കൾച്ചർ & എജ്യുക്കേഷൻ) ആയ ബിന്ദു എൻ. നായർ മുഖ്യാതിഥിയായിരുന്നു. ആയുർവേദത്തിന്റെ കാലാതീതമായ പ്രസക്തിയെക്കുറിച്ച്ബിന്ദു എൻ. നായർസംസാരിച്ചു. ഐസിസി പ്രസിഡണ്ട് എ.പി. മണികണ്ഠൻഅധ്യക്ഷതവഹിച്ചു. ആയുർവേദം ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടതിന്റെയും അതിന്റെ പ്രായോഗിക പ്രാധാന്യത്തിന്റെയും ആവശ്യകതയെ അദ്ദേഹംചൂണ്ടിക്കാട്ടി.ആയുർവേദ ഫോർ പീപ്പിൾ ആൻഡ് പ്ലാനറ്റ് എന്ന വിഷയത്തിൽ ഡോ. ഫസീഹ അശ്കർ പ്രത്യേക സെഷൻ കൈകാര്യം ചെയ്തു. ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി പങ്കെടുത്തവർക്ക് ഔഷധച്ചെടികളും വിതരണം ചെയ്തു.

ഷഫീക്ക് അറക്കൽ

Ads by Google
Friday 26 Sep 2025 12.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW