Saturday, March 14, 2026 Last Updated 14 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 02.04 PM

ബില്ല് ഞാന്‍ അടച്ചോളാന്നേ....: ഭക്ഷണത്തിന്റെ പണം താന്‍ നല്‍കാമെന്ന് വിദേശ വ്‌ളോഗറോട് ഇന്ത്യന്‍ യുവാവ്, വൈറലായി വീഡിയോ

indian, man, vlogger, food, bill

വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ വിദേശത്ത് നിന്നുള്ള ഒരു വിനോദസഞ്ചാരിയായ യുവാവ് കഴിച്ച ഭക്ഷണത്തിന്റെ പണം താന്‍ നല്‍കാമെന്ന് പറയുന്ന ഒരു ഇന്ത്യക്കാരന്റെ വീഡിയോയാണ് നെറ്റീസണ്‍സിന്റെ മനം കവരുന്നത്. @jaystreazy എന്ന വ്‌ലോഗറാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്ററായ ജയ് ഒരു റസ്‌റ്റോറന്റില്‍ ഒരു ഇന്ത്യക്കാരനോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നത് വീഡിയോയില്‍ കാണാം.

ബില്ലെടുക്കാന്‍ ജയ് പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എല്ലാത്തിന്റെയും പണം ഞാന്‍ നല്‍കണോ എന്ന് ജയ് ചോദിക്കുന്നതും കേള്‍ക്കാം. എന്നാല്‍, ഇന്ത്യക്കാരനായ യുവാവ് അത് വേണ്ട എന്ന് പറയുന്നതാണ് പിന്നെ കാണുന്നത്. ആ പണം ദയവായി താന്‍ നല്‍കാമെന്നാണ് ഇന്ത്യക്കാരന്‍ പറയുന്നത്. മുഴുവന്‍ ബില്ലും അടയ്ക്കാന്‍ തന്നെ അനുവദിക്കണമെന്ന് അയാള്‍ ആവര്‍ത്തിച്ച് ജയ്‌യോട് പറയുകയാണ്. ജയ് പണം നല്‍കാന്‍ ശ്രമിക്കുമ്പോഴും ആ യുവാവ് അത് നിരസിക്കുന്നത് തുടരുകയാണ്. അതിനിടയില്‍ ജയ് പണം നല്‍കാനായി പോകാന്‍ തുനിയുമ്പോള്‍ ഇന്ത്യക്കാരന്‍ അയാളുടെ കൈ പിടിച്ച് വലിക്കുന്നതും അയാളെ പണം നല്‍കാന്‍ അനുവദിക്കാതിരിക്കുന്നതും വീഡിയോയില്‍ കാണാം. ജയ് എത്ര പറഞ്ഞിട്ടും ഇന്ത്യക്കാരന്‍ പണം നല്‍കാന്‍ അനുവദിക്കുന്നില്ല. താന്‍ പണം നല്‍കിക്കോളാമെന്നും ഭക്ഷണം കഴിക്കൂ എന്നുമാണ് ഇന്ത്യക്കാരന്‍ ജയ്‌യോട് പറയുന്നത്.

'ഇന്ത്യക്കാരന്‍ നിങ്ങളെ ബില്ലടയ്ക്കാന്‍ അനുവദിക്കാതിരിക്കുമ്പോള്‍' എന്നും പറഞ്ഞാണ് വീഡിയോ ജയ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കിയിട്ടുണ്ട്. 'രണ്ട് പെഗ് അകത്ത് ചെന്നാല്‍ ഇന്ത്യക്കാര്‍ ഇങ്ങനെയാണ്' എന്ന് രസകരമായി ആളുകള്‍ കമന്റ് നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW