-->
ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ അഭിനന്ദിച്ച് സംവിധായകന്‍ ഷാജി കൈലാസ്. പ്രിയപ്പെട്ട ലാല്‍ ഈ നിമിഷം ലോകമെങ്ങുമുള്ള അനേകകോടി മലയാളികളിലൊരുവനായി ഞാനും കൈകൂപ്പുന്നു എന്നായിരുന്നു ഷാജി കൈലാസ് മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
‘പ്രിയപ്പെട്ട ലാല്‍...ഈ നിമിഷം ലോകമെങ്ങുമുള്ള അനേകകോടി മലയാളികളിലൊരുവനായി ഞാനും കൈകൂപ്പുന്നു. ഞങ്ങള്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു. ഇത്രയും കാലം തന്ന ആനന്ദനിമിഷങ്ങള്‍ക്ക്..അഭിനയവിസ്മയങ്ങള്‍ക്ക്...ചിരികള്‍ക്ക്..
ഇത് ഞാനാണല്ലോ എന്ന് തോന്നിപ്പിച്ച വെള്ളിത്തിരയിലെ കണ്ണീരിന്..ഏറ്റവുമൊടുവില്‍ മലയാളത്തിന്റെ മുറ്റത്തേക്ക് ഇന്ത്യന്‍ സിനിമയുടെ പരമോന്നത പുരസ്‌കാരം എത്തിച്ചതിന്....ഈ യാത്രയിലെവിടെയോ താങ്കള്‍ക്കൊപ്പം ഉണ്ടായിരുന്നതില്‍ അഭിമാനിക്കുന്നു.
അഭിനയത്തിന്റെ ആറാംതമ്പുരാനായി രാജ്യം താങ്കളെ ആദരിക്കുമ്പോള്‍ അതുകണ്ട് മാറിനിന്നു സന്തോഷിക്കുകയാണ് ഞാന്‍. ചലച്ചിത്രയാത്രയില്‍ സഹയാത്രികനായി ഒപ്പം ചേര്‍ത്തതിനും എന്റെ ക്യാമറയ്ക്ക് മുന്നില്‍ ഇതിഹാസങ്ങള്‍ സൃഷ്ടിച്ചുതന്നതിനും നന്ദി. അവിരാമം തുടരുക...ഇനിയും ഉയരങ്ങള്‍ നിങ്ങള്‍ള്‍ക്കായി ബാക്കിനില്കുന്നു..സ്‌നേഹം,സന്തോഷം,സാഫല്യം...’ഷാജി കൈലാസ് കുറിച്ചു.