-->
നരസിംഹത്തിലെ സൂപ്പര്‍ഹിറ്റ് പാട്ടിന് ചുവടുവെക്കുന്ന ഷാജി കൈലാസിന്റെ വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലാവുകയാണ്. ആള്‍ക്കൂട്ടത്തിനൊപ്പം തന്റെ സിനിമയിലെ പാട്ടിന് ചുവടുവെക്കുകയാണ് ഹിറ്റ്‌മേക്കര്‍. സൂപ്പര്‍ ഹിറ്റുകളുടെ രാജാവേ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിഡിയോയില്‍ ഷാജി കൈലാസിനൊപ്പം നടന്‍ ജോജു ജോര്‍ജുമുണ്ട്.
വിഡിയോയില്‍ നരസിംഹത്തിലെ ധാം കിണക്ക എന്ന പാട്ടിനാണ് ഷാജി കൈലാസും ആരാധകരും ഡാന്‍സ് ചെയ്യുന്നത്. ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാറി, ഏറെ ആസ്വദിച്ചാണ് ഷാജി കൈലാസ് വിഡിയോയിലെത്തുന്നത്. വിഡിയോ കണ്ട സോഷ്യല്‍ മീഡിയ ചോദിക്കുന്നത് ഇദ്ദേഹം ഇത്ര സിംപിളായിരുന്നുവോ എന്നാണ്. വരവ് ആണ് ഷാജി കൈലാസിന്റെ പുതിയ സിനിമ. ജോജു ജോര്‍ജ് ആണ് ചിത്രത്തിലെ നായകന്‍.