Saturday, March 14, 2026 Last Updated 18 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 09.22 AM

ഈ ചതിയില്‍ വീഴരുതേ! ബംഗളുരുവില്‍ ബാറില്‍ കസ്റ്റമറെ എത്തിക്കാന്‍ ഡേറ്റിംഗ് സ്‌കാം: സൂക്ഷിക്കണമെന്ന് യുവാവിന്റെ പോസ്റ്റ്

bengaluru, dating, scam, bar, hotel

തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് കസ്റ്റമറെ എത്തിക്കാന്‍ പല തന്ത്രവും പയറ്റുന്നവരുണ്ട്. എന്നാല്‍ ബംഗളുരുവിലെ ഒരു ബാറില്‍ നടക്കുന്ന ഇത്തരമൊരു പ്രവണതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബാറിലേക്ക് കസ്റ്റമറെ എത്തിക്കാന്‍ നടത്തുന്ന 'ഡേറ്റിങ് സ്‌കാമി'നെ കുറിച്ച് ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം ചര്‍ച്ചയായത്. ഡേറ്റിങ് സ്‌കാമിന് പിന്നില്‍ ബാറുകളാണെന്നാണ് യുവാവ് ആരോപിക്കുന്നത്. കോളേജ് പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് തട്ടിപ്പ്.

പെണ്‍കുട്ടികളെ ഇവര്‍ ജോലിക്കെടുക്കും. ഇവര്‍ പിന്നീട് ഡേറ്റിങ് ആപ്പുകളില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് യുവാക്കളെ ആകര്‍ഷിക്കുകയും ഈ യുവാക്കളെ പ്രസ്തുത ബാറിലേക്ക് ഡേറ്റിങ്ങിനായി എത്തിക്കുകയും ചെയ്യും. പിന്നീട് വിലകൂടിയ മദ്യം ഓര്‍ഡര്‍ ചെയ്ത് ബാറിന് വരുമാനമുണ്ടാക്കി നല്‍കുകയാണ് ഈ പെണ്‍കുട്ടികളുടെ ജോലിയത്രേ. യഥാര്‍ഥ ബില്ലിനേക്കാള്‍ കൂടുതല്‍ തുക സ്വാഭാവികമായും ഇവര്‍ക്ക് ബാറില്‍ അടയ്‌ക്കേണ്ടിയും വരും. കദുബീസനഹള്ളി പ്രദേശത്തെ ചക്‌ന ബാറിലാണ് ഇത്തരത്തില്‍ കോളേജ് പെണ്‍കുട്ടികളെ ഉപയോഗിച്ച് വ്യാപക തട്ടിപ്പ് നടക്കുന്നതെന്നും ഇയാള്‍ ആരോപിക്കുന്നു.

ഇതോടൊപ്പം സുഹൃത്തിനുണ്ടായ അനുഭവവും ഇയാള്‍ വിവരിക്കുന്നുണ്ട്. എന്റെ സുഹൃത്തുക്കളും ഇത്തരത്തില്‍ പറ്റിക്കപ്പെട്ടു. പെണ്‍കുട്ടി മൂവായിരം രൂപ വിലവരുന്ന ആല്‍ക്കഹോള്‍ നാലിലേറെ തവണ ഓര്‍ഡര്‍ ചെയ്തിരുന്നതായി ഇയാള്‍ പറയുന്നു. ഇവിടെ ഡേറ്റിങ്ങിന് എത്തുന്നവര്‍ക്ക് പ്രത്യേക ഭക്ഷണവും, ഡ്രിങ്ക്‌സും ഉണ്ടെന്നും ഇതിനും വില കൂടുതലാണെന്നും യുവാവ് ആരോപിക്കുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് യുവാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Ads by Google
Wednesday 24 Sep 2025 09.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW