Saturday, March 14, 2026 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 09.04 AM

അമ്പമ്പോ...എന്തൊരത്ഭുതം: തെരുവിലൂടെ 28 ഗോള്‍ഡന്‍ റിട്രീവര്‍ നായകളുമായി നടന്നുനീങ്ങുന്ന സ്ത്രീ, കൗതുകമുണര്‍ത്തി വീഡിയോ

woman, 28, golden retriever, bengaluru, street

മനുഷ്യനുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തുന്ന മൃഗങ്ങളാണ് നായ്ക്കള്‍. അതുകൊണ്ട് തന്നെ നമ്മുക്ക് ചുറ്റും നിരവധി നായ പ്രേമികളെ കാണാം. പലരും തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് നായ്ക്കളെ കരുതുന്നത്. അത്തരത്തില്‍ സന്തോഷവതിയായ ഒരു നായ ഉടമയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ മൃഗസ്‌നേഹിയായ സ്ത്രീയുടെ പക്കലുള്ളത് ഒന്നോ രണ്ടോ നായകള്‍ അല്ല, പകരം 28 നായകളാണ്. അവയുമായി ബെംഗ്ലൂരുവിലെ തെരുവില്‍ നടക്കാനിറങ്ങിയ സ്ത്രീയുടെ വീഡിയോയാണ് കാഴ്ചക്കാരില്‍ കൗതുകം ഉണര്‍ത്തുന്നത്.

'28 നായകള്‍ ഒരു വലിയ ഹൃദയം ബെംഗളൂരവിലെ ആര്‍ടി നഗറിലൂടെ പോകുന്ന നായ സ്‌നേഹിയായ ആന്റിയെ പരിചയപ്പെടൂ'എന്ന ക്യാപ്ഷനോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്. 'ബെംഗളൂരുവിലെ ആര്‍ടി നഗറില്‍ ഒരു സ്ത്രീ 28 ഗോള്‍ഡന്‍ റിട്രീവറുകളുമായി നടക്കുന്നത് ഞങ്ങള്‍ കണ്ടു, നായകള്‍ എല്ലാം സന്തോഷവാന്മാരാണ്. ആ ആന്റിയും വളരെ ശാന്തയായി കാണപ്പെട്ടു. ഇന്നത്തെ ജീവിതത്തില്‍, വിശ്വസ്തരായ സുഹൃത്തുക്കള്‍ അപൂര്‍വമാണ്, പക്ഷേ ചിലപ്പോള്‍ സ്‌നേഹവും വിശ്വസ്തതയും നാല് കാലുകളില്‍ വരുന്നു,' വീഡിയോയിലെ വോയ്‌സ് ഓവറില്‍ പറയുന്നു.

തൊട്ടടുത്ത നിമിഷം സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് വീഡിയോയ്ക്ക് ലഭിച്ചത്. പലരും ആ സ്ത്രീയെ തങ്ങള്‍ക്ക് അറിയാമെന്നും വളരെ കാലമായി അവര്‍ നായകള്‍ക്കൊപ്പമാണ് ജീവിക്കുന്നതെന്നും പറഞ്ഞു. ഞാന്‍ ബാംഗ്ലൂരുവില്‍ നിന്നാണ്. ഇവരെ ഞാന്‍ അവിടെ കണ്ടിട്ടുണ്ട്. നായകള്‍ക്കായി ഇവര്‍ ഒരു ഇന്നോവ കാര്‍ കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. എനിക്കവരെ വളരെ ഇഷ്ടമാണ് ഒരാള്‍ പറഞ്ഞു.'ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഈ നായ്ക്കളെയും ഈ സ്ത്രീയെയും കാണുന്നുണ്ട്, അവര്‍ വളരെ നല്ല വ്യക്തിയാണ്.'മറ്റൊരാള്‍ പറഞ്ഞ

Ads by Google
Wednesday 24 Sep 2025 09.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW