-->
കുട്ടികളുടെ കുസൃതിയും ചിരിയും കളിയും നിഷ്കളങ്കമായ സംസാരവും എന്നും സോഷ്യല്‍ മീഡിയയിലൂടെ കാഴ്ചചക്കാരുടെ ഹൃദയം കവരാറുണ്ട്. അത്തരത്തിലുള്ള വീഡിയോകള്‍ വളരെപ്പെട്ടെന്നു ലൈക്കുകളും കമന്റുകളും വാരിക്കൂട്ടി വൈറലായി മാറാറുണ്ട്. നിഷ്കളങ്കമായി കുട്ടികള്‍ പറയുന്ന ചില മറുപടികളും കളിയും ചിരിയും തമാശകളും പാട്ടും ഡാൻസുമൊക്കെ ആസ്വദിക്കുന്നരും ഏറെയാണ്. അവര്‍ സീരിയസ്സായി പറയുന്ന ചില കാര്യങ്ങള്‍ കേള്‍ക്കുന്നവരെ ചിരിപ്പിക്കാറുമുണ്ട്.
ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അമ്മയോട് വിശേഷങ്ങള്‍ പറയുന്ന കൊച്ചുപെണ്‍കുട്ടിയാണ് വീഡിയോയില്‍. പൃഥ്വിരാജിനെ എപ്പോഴാണ് ഇഷ്ടമായതെന്ന് കല്ലു എന്ന കുട്ടിയോട് അമ്മ ചോദിക്കുന്നതാണ് ദൃശ്യങ്ങളില്‍. ‘ഞാനും എമ്പുരാനിലെ പിത്തിരാജും ഒരു സ്‌കൂളിലാണ് പഠിച്ചിരുന്നത്...’ എന്നാണ് കല്ലു അതിന് നല്‍കുന്ന മറുപടി. ഇതുകേട്ട് ‘എന്റെ പൊന്നേ’ എന്ന് പറഞ്ഞ് അമ്മ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ‘കല്ലു നമസ്വി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ കാഴ്ച്ചക്കാരുടെ മുന്നിലെത്തിയത്. വളരെപ്പെട്ടെന്നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ഇതോടെ വീഡിയോ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയയുടെ ശ്രദ്ധയിലും പെട്ടു. ഇതു കണ്ടിഷ്ടപ്പെട്ട ഇഷ്ടപ്പെട്ട സുപ്രിയ അതിന് ലൗ ഇമോജി കമന്റും നല്‍കി.
അതുകൂടാതെ നിരവധി പേരും രസകരമായ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘അതേ...കല്ലു അവിടെ എംഎ മലയാളം പഠിക്കുമ്പോള്‍ പുള്ളി അവിടെ ബി എ ഇംഗ്ലീഷ് ആയിരുന്നു’, ലെ പൃഥ്വിരാജ്: ഞങ്ങള്‍ ഇല്ലുമിനാട്ടികള്‍ ഇങ്ങനെയാണ് ഹേ...’, ‘ലെ പ്രിത്വിരാജ് : പറഞ്ഞത് പറഞ്ഞു ഇനി ആരോടും പറഞ്ഞ് എന്നെ നാറ്റിക്കരുത്...’, ‘ഇതിനെയാണല്ലേ ‘കല്ലു വച്ച നുണ’ എന്ന് പറയുന്നേ....’ എന്നിങ്ങനെ രസകരമായ കമന്റകള്‍ നീളുകയാണ്.