-->
ദോഹ : കേരളത്തിലെ കോൺഗ്രസ്സും അതിന്റെ നേതാക്കന്മാരും ഒരു തരം ക്രൈം സിൻഡിക്കേറ്റിന്റെനിയന്ത്രണ ത്തിലാണെന്ന് ഡി വൈ എഫ് ഐ അഖിലെന്ത്യ പ്രസിഡന്റ്എ എ റഹീം എം.പി ആരോപിച്ചു. ധാർമികത തീരെ ഇല്ലാത്ത ഒരു വിഭാഗമാണ് കേരളത്തിലെ കോൺഗ്രസിനകത്തെ ക്രൈം സിൻഡിക്കേറ്റ്. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെ ഉള്ള നേതാക്കൾ ഇവരുടെ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് അങ്ങേ അറ്റം അപകടകരമാണ്. കോണ്ഗ്രസ് നേതാക്കൾക്ക്ക്രൈം സിൻഡിക്കേറ്റിനെതിരെ പ്രതിരോധം തീർക്കാൻ ആവശ്യമെങ്കിൽ ഡി വൈ എഫ് ഐ സന്നദ്ധമാണെന്നുംഅദ്ദേഹം പറഞ്ഞു.ഖത്തറിലെ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു എ എ റഹീം എം പി.ആഗോള അയ്യപ്പ സമ്മേളനം മാനവികതയുടെ സന്ദേശമാണ് വിളംബരം ചെയ്യുന്നത്. എസ് എൻ ഡി പി അടക്കമുള്ള എല്ലാ സമുദായ സംഘടന കളുമായി നല്ല ബന്ധം പുലർത്തുന്ന പാർട്ടിയാണ് സിപിഎം അത് വർഗീയ പ്രീണനമായി കാണേണ്ടതില്ല. കേരളത്തിന്റെ വികസനവും പുരോഗതിയും സാമൂഹ്യ ഉന്നമനവുമാണ് ഇടതു പക്ഷം ലക്ഷ്യം വെക്കുന്നത്. വെള്ളാ പള്ളി നടേശന്റെ വർഗ്ഗീയ പരാമർശങ്ങൾ മാധ്യമപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അത്തരം പരാമർശങ്ങളെ പാർട്ടി തള്ളിക്കള യുന്നതായി റഹീം വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമവേദിയിലെത്താൻ വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള യാത്ര ശ്രദ്ധയിൽ പെടുത്തിയപ്പോൾ വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായസംഘടനയുടെ നേതാവാണെന്നായിരുന്നു റഹീമിന്റെ മറുപടി.കോൺഗ്രസ് എല്ലാ വികസന പ്രവർത്തനങ്ങളോടും മുഖം തിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖം, ആധുനിക ഹൈവേ തുടങ്ങി അതിശയിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് കേരളത്തിലെ ഇടതു സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഏവിയേഷൻ മേഖല നിയന്ത്രിക്കുന്നത് അദാനിയും ടാറ്റയും ഇൻഡിഗോയും അടങ്ങുന്ന ത്രീമെൻ ആർമിയാണെന്നും രാജ്യസഭാ എം. പി എ.എ റഹീം ആരോപിച്ചു.
ഇന്ത്യയിലെ വിമാനത്താവളങ്ങൾ മുഴുവൻ അദാനിയുടെ കയ്യിലാണ്.വിമാന സർവീസുകൾ നിയന്ത്രിക്കുന്നത് ടാറ്റയും ഇൻഡിഗോയുമാണ്.ഈ അവസ്ഥക്ക് മാറ്റമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാരിന് വ്യോമയാന മേഖലയിൽ ഒരു തരത്തിലുള്ള നിയന്ത്രണവുമില്ലെന്നും ഇത് സാധ്യമാവാത്ത കാലത്തോളം വിമാന യാത്രാനിരക്കിൽ ഒരു തരത്തിലുള്ള കുറവും പ്രതീക്ഷിക്കാനാവില്ലെന്നും എ എ റഹീം പറഞ്ഞു.ട്രാൻസ്‌പോർട്ട്, ടൂറിസം ആൻഡ് കൾച്ചറൽ സ്റ്റാൻഡിങ് കമ്മറ്റി അംഗമെന്ന നിലയിൽ ഇക്കാര്യം ആവശ്യപ്പെട്ട് വിശദമായ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇന്ധന വില ഉൾപെടെ നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ അധികാരം പൂർണമായും റദ്ദാക്കി വിപണിക്ക് വിട്ടുകൊടുത്തത് ആദ്യം കോൺഗ്രസ് സർക്കാരും തുടർന്ന് ബി.ജെ.പിയുമാണ്. എയർകേരള നിലവിൽ വന്നാലും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നും റഹീം ചൂണ്ടിക്കാട്ടി.നവ കേരള നിർമ്മിതിയിൽ പ്രവാസി സമൂഹത്തെ കൂടി ചേർത്ത് നിർത്തി മുന്നോട്ട് പോകുമെന്നും വിമാന യാത്ര ഉൾപ്പെടെയുള്ള പ്രവാസി പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ബർവ്വ വില്ലേജിലെ കാലികറ്റ് ടൈയ്സ്റ്റ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന മീറ്റ് ദി പ്രെസ്സിൽ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല അധ്യക്ഷതവഹിച്ചു.ട്രഷറർ.ആർ.ജെ രതീഷ് സ്വാഗതവും
സെക്രട്ടറി അൻവർ പാലേരി നന്ദിയും പറഞ്ഞു.
ഷഫീക്ക് അറക്കൽ