Saturday, March 21, 2026 Last Updated 56 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 21 Sep 2025 11.35 AM

മോദിയെക്കാൾ വർഗീയത തുപ്പുന്ന യോഗി ആദിത്യനാഥിനെ അയ്യപ്പ സംഗമത്തിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചത് എന്തിന്?; പി വി അൻവർ

pv anwar

പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമർശനവുമായി പി വി അൻവർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാൾ വർഗീയത തുപ്പുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയെ കൊണ്ടുവരാൻ എന്തിനാണ് സർക്കാർ ശ്രമിച്ചത് . താൻ ഒരു വർഗീയവാദി ആണെന്ന് നെറ്റി പട്ടം കെട്ടിയ ആളെ മുഖ്യമന്ത്രി കാറിൽ കയറ്റിയാണ് അവിടേക്ക് എത്തിച്ചത്. അയ്യപ്പ സംഗമം പൊറാട്ട നാടകം ആണെന്നും ഹൈന്ദവ സമൂഹം ഇത് തിരിച്ചറിയണമെന്നും പി വി അൻവർ കുറ്റപ്പെടുത്തി.
അയ്യപ്പസംഗമം വെറുമൊരു നാടകമായിരുന്നു. പൊലീസ് വിഷയങ്ങൾ മൂടി വെക്കാനാണ് ഇപ്പോഴത്തെ ഈ ശ്രമം.വർഗീയമായി വിഭജിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ന്യൂനപക്ഷത്തെ പൂർണമായും അകറ്റി നിർത്തുകയാണ് ചെയ്തതതെന്നും വർഗീയത കൊണ്ട് ഭരണം നിലനിർത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും പി വി അൻവർ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW