-->
മലപ്പുറം: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടപ്പില്‍ പരമാവധി സീറ്റുകളില്‍ മത്സരിക്കുകയാണ് ലക്ഷ്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍. അതുവരെ ഒരു മുന്നണിയുടെയും വാതിലില്‍ മുട്ടാനില്ലെന്നും അന്‍വര്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരെയുള്ള പോരാട്ടമില്ലെന്നും യുഡിഎഫും എല്‍ഡിഎഫുമായും സമദൂര സിദ്ധാന്തമാണെന്നും വര്‍ഗീയകക്ഷികളൊഴികെ ആരുമായും സഹകരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ 75 ശതമാനം പ്രാദേശികവും 25 ശതമാനം രാഷ്ട്രീയവുമാണ്. ജനങ്ങളുടെ പൊതുവിഷയത്തില്‍ ഇടപെടുന്ന ആരുമായും സഖ്യമുണ്ടാക്കും. പരമാവധി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം അടുത്ത ദിവസം ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു