Saturday, March 21, 2026 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Mar 2026 01.06 AM

ബുദ്ധിമുട്ട് നേതൃത്വത്തോട് പ്രകടിപ്പിച്ചു എന്നതു സത്യം: ജോസഫ് വാഴയ്ക്കന്‍

uploads/news/2026/03/831336/Joseph-Vazhaykkan.jpg

കോട്ടയം: ഏറ്റുമാനൂര്‍ സീറ്റ് ശ്രദ്ധിക്കണമെന്നു പാര്‍ട്ടി നേതൃത്വമാണു തന്നോട് ആവശ്യപ്പെട്ടതെന്നും അവസാന നിമിഷം തീരുമാനം മാറ്റുമ്പോള്‍ സ്വഭാവികമായും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് നേതൃത്വത്തോടു പ്രകടിപ്പിച്ചു എന്നതു സത്യമാണെന്നും കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍.

സീറ്റ് നിഷേധത്തില്‍ വാഴയ്ക്കല്‍ പ്രതിഷേധത്തിലാണെന്ന വാര്‍ത്തയ്ക്കു പിന്നാലെ അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. പാര്‍ട്ടിയുടെ വാക്ക് അനുസരിച്ചു ഏറ്റുമാനൂരില്‍ ആദ്യ ഘട്ടവും രണ്ടാം ഘട്ടവും കടന്നു പ്രവര്‍ത്തനം മുന്നോട്ടുപോയിരുന്നു. സ്ഥാനാര്‍ഥിത്വത്തില്‍ ഒറ്റപ്പേര് മാത്രമേയുള്ളു എന്ന് നേതൃത്വം അവസാന നിമിഷവും അറിയിച്ചതിനെത്തുടര്‍ന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മുന്നോട്ടുപോകുകയായിരുന്നു.

തെരഞ്ഞെടുപ്പിനു വളരെ കുറച്ചു ദിവസംമാത്രമേയുള്ളൂ എന്നതുകൊണ്ടായിരുന്നു അത്. എന്നാല്‍, അതു പാര്‍ട്ടിയുടെ ഏതെങ്കിലും തരത്തിലുള്ള മുന്നോട്ടുപോക്കിനു തടസമോ ബുദ്ധിമുട്ടോ സൃഷ്ടിക്കുന്ന തരത്തിലുള്ള നിലപാടല്ല തന്റേത്. പാര്‍ട്ടി തനിക്ക് അമ്മയെ പോലെയാണ്. ജോസഫ് വാഴയ്ക്കന്‍ രാഷ്ട്രീയം തുടങ്ങിയത് കോണ്‍ഗ്രസിന്റെ പതാക പിടിച്ചാണ്.

അവസാനവും കൈയില്‍ ഒരു പതാകമാത്രമേ കാണു. അതു കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടിതന്നെയായിരിക്കും എന്നു കുറിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW