Saturday, March 21, 2026 Last Updated 40 Min 16 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Mar 2026 01.09 AM

നിയമസഭാ തെരഞ്ഞെടുപ്പ്: പട്ടിക നല്‍കാതെ മഹിളാ കോണ്‍ഗ്രസ്, ജെബി മേത്തര്‍ക്കെതിരേ വിമര്‍ശനം

യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും അര്‍ഹരായ നേതാക്കളുടെ പട്ടിക കൃത്യമായി കൈമാറിയപ്പോഴാണ് മഹിളാ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായത്.
uploads/news/2026/03/831337/Jebi-Methar.jpg

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു കെ.പി.സി.സിക്ക് സാധ്യതാപ്പട്ടിക നല്‍കാത്ത മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരേ പരാതി പ്രവാഹം. യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും അര്‍ഹരായ നേതാക്കളുടെ പട്ടിക കൃത്യമായി കൈമാറിയപ്പോഴാണ് മഹിളാ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായത്. അര്‍ഹരായ നിരവധി വനിതാ നേതാക്കള്‍ക്കു മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടാന്‍ ഇത് കാരണമായെന്ന് ആക്ഷേപം. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജേബി മേത്തറുടെ അനാസ്ഥയാണ് ഇതിനു കാരണമെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.

സാധാരണഗതിയില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസിലെ പോഷക സംഘടനകള്‍ അവരുടെ ഭാരവാഹികളില്‍നിന്ന് പരിഗണിക്കേണ്ടവരുടെ പേരുകള്‍ കെ.പി.സി.സിക്കു കൈമാറാറുണ്ട്. എന്നാല്‍, ഇത്തവണ മഹിളാ കോണ്‍ഗ്രസ് നേതൃത്വം ഈ ഉത്തരവാദിത്വം നിറവേറ്റിയില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കപ്പെടാതെ പോയത്, കാലങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കു തിരിച്ചടിയായി. കോണ്‍ഗ്രസ് പട്ടികയിലുള്ള വനിതാ സ്ഥാനാര്‍ഥികളെല്ലാം കെ.പി.സി.സിയുടെ ഭാഗമായി പട്ടികയില്‍ എത്തിയവരാണ്.

ഇത്തവണത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളില്‍ ഒരാള്‍ക്കുപോലും സീറ്റ് നല്‍കിയില്ലെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. ഇതിനു പിന്നാലെ സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. അധ്യക്ഷ എന്ന നിലയില്‍ ജെബി മേത്തര്‍ സ്വന്തം സംഘടനയിലെ നേതാക്കള്‍ക്ക് വേണ്ടി വാദിക്കുന്നതില്‍ പരാജയപ്പെട്ടതായി വിമര്‍ശകര്‍ പറയുന്നു.
മഹിളാ കോണ്‍ഗ്രസിനെ പൂര്‍ണമായും അവഗണിച്ചുകൊണ്ടുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം താഴെത്തട്ടിലുള്ള വനിതാ പ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായ വനിതാ നേതാക്കളെ തഴഞ്ഞത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW