Friday, March 20, 2026 Last Updated 36 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 07.08 PM

പാലായില്‍ ശക്തമായ പ്രചരണം ; ഷോണ്‍ ജോര്‍ജിന്റെ കൂറ്റന്‍ റാലി; സ്ത്രീകളുടേയും യുവജനങ്ങളുടേയും പങ്കാളിത്തം

രാഷ്ട്രീയ കാലാവസ്ഥ മാറിയെന്നും എന്‍ഡിഎയ്ക്ക് വലിയ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ് പാലായിലെ അന്തരീക്ഷമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.
bjo, pala

കോട്ടയം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലാ നിയോജകമണ്ഡലത്തില്‍ നഗരത്തെ ഇളക്കിമറിച്ച് ഷോണ്‍ജോര്‍ജിന്റെ പ്രചരണറാലി. വന്‍ജനപങ്കാളിത്തത്തോടെ എന്‍ഡിഎയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് റാലി. രാഷ്ട്രീയ കാലാവസ്ഥ മാറിയെന്നും എന്‍ഡിഎയ്ക്ക് വലിയ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ് പാലായിലെ അന്തരീക്ഷമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

കൊട്ടാരമറ്റത്ത് നിന്നും പാലാ കുരിശുപള്ളി ജംഗ്ഷനിലേക്കായിരുന്നു പ്രചരണജാഥ കടന്നുപോയത്. വലിയ രീതിയില്‍ സ്ത്രീകളും യുവാക്കളും റാലിയില്‍ പങ്കാളികളായി. മഞ്ഞയും ഓറഞ്ചും പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലായിരുന്നു ഷോണ്‍ജോര്‍ജും മറ്റ് ബിജെപി പ്രവര്‍ത്തകരും റാലിക്ക് പിന്നിലായി സഞ്ചരിച്ചത്. വന്‍ ജനപങ്കാളിത്തമായിരുന്നു ജാഥയിലുടനീളം.

ബിജെപി ആദ്യംപുറത്തുവിട്ട സ്ഥാനാര്‍ത്ഥിപട്ടികയിലായിരുന്നു ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനെ പാലായില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നേരത്തേ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും പ്രചരണത്തില്‍ ബഹുദൂരം മുന്നിലാകുകയും ചെയ്ത എന്‍ഡി വലിയ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പാലാ.

തദ്ദേശ തെരഞ്ഞെടുപ്പോടെ മണ്ഡലത്തില്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ വലിയ മാറ്റം ഉണ്ടായതായിട്ടാണ് വിലയിരുത്തല്‍. ഈ തെരഞ്ഞെടുപ്പോടെ കേരളാകോണ്‍ഗ്രസില്‍ നിന്നും പാലാ മാറുമെന്നും ബിജെപി കരുതുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നഗരസഭയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയ എന്‍ഡിഎ പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളിലും മേല്‍ക്കോയ്മ നേടിയിരുന്നു. നാലു പതിറ്റാണ്ടോളം ഭരണം നടത്തിയ കേരളാകോണ്‍ഗ്രസുകളില്‍ നിന്നും ഇത്തവണ പാലാ പിടിച്ചെടുക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ.

Ads by Google
Ads by Google
TRENDING NOW