Sunday, March 15, 2026 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 03.25 PM

വീണ്ടും 82,000 കടന്ന് സ്വർണവില ; വില കണ്ട് ഞെട്ടി ഉപഭോക്താക്കൾ

uploads/news/2025/09/801843/00.gif
photo; representative image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില 82000 കടന്നു. പവന് ഇന്ന് മാത്രം 600 രൂപ ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82240 രൂപയാണ്.

ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലായിരുന്നെങ്കിലും പിന്നീട് സ്വർണവില ഇടിഞ്ഞിരുന്നു. ഇന്ന് പവന്റെ വില കുത്തനെ ഉയർന്നതോടെ വിവാഹ വിപണിയിൽ ഉപഭോക്താക്കൾ ആശങ്കയിലാണ്. കാരണം നിലവിൽ ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 10280 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8440 ആണ്. 14 ​ഗ്രാം സ്വർണത്തിന്റെ വില 6565 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാസം 10 ന് വെള്ളിയുടെ വില 125 രൂപയാണ്. ഒരു മാസംകൊണ്ട് ഒരു ​ഗ്രാമിന് വർദ്ധിച്ചത് 10 രൂപയാണ്. ഇന്ന് ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 135 രൂപയാണ്

Ads by Google
Ads by Google
TRENDING NOW