-->
തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ വര്‍ക്കലയില്‍ കണ്‍വന്‍ഷന്‍ സെന്റര്‍ തുറന്ന് ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഐ.സി.സി.എസ്.എല്ലിന്റെ അഭിമാന സ്വത്താണ് പുതിയ കണ്‍വന്‍ഷന്‍ സെന്ററെന്നു ചെയര്‍മാന്‍ ഡോ. സോജന്‍ വി. അവിരാച്ചന്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലെ ആയിരക്കണക്കിന് ഐ.സി.സി.എസ്.എല്‍. ജീവനക്കാരെയും സഹകാരികളെയും സാക്ഷിനിര്‍ത്തി പുതിയ കണ്‍വന്‍ഷന്‍ സെന്റര്‍ ചെയര്‍മാന്‍ നാടിനു സമര്‍പ്പിച്ചു.
പൂജ്യത്തില്‍നിന്നാണ് സൊസൈറ്റി ഇന്നു കാണുന്ന ഉയര്‍ച്ചയിലെത്തിയതെന്നും അതിനായി തന്നോടൊപ്പം രാപകല്‍ പ്രവര്‍ത്തിച്ചവര്‍ക്കുകൂടിയുള്ള സമ്മാനമാണിതെന്നും സോജന്‍ വി. അവിരാച്ചന്‍ പറഞ്ഞു. ഐ.സി.സി.എസ്.എല്ലില്‍ നൂതന ബാങ്കിങ് സംവിധാനം നടപ്പിലാക്കുകയാണ് ഇനി ലക്ഷ്യം. ഓണ്‍ലൈന്‍ ബാങ്കിങ് സിസ്‌റ്റവും ആധുനിക സോഫ്‌റ്റ് വേറും ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കും. സഹകാരികള്‍ക്കു സംശയനിവാരണം വരുത്താനും പരാതികള്‍ അറിയിക്കാനും ടോള്‍ ഫ്രീ നമ്പര്‍ ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സഹകാരികള്‍ക്കുമുള്ള ഹെല്‍ത്ത് പോളിസിയും ചെയര്‍മാന്‍ പ്രഖ്യാപിച്ചു. 2000 പേര്‍ക്ക് ഇരിക്കാവുന്ന മെയിന്‍ ഹാള്‍, 650 പേര്‍ക്ക് ഇരിക്കാവുന്ന മിനിഹാള്‍, വിശാലമായ ഡൈനിങ്ങ് ഹാള്‍, അതിഥികള്‍ക്കു താമസിക്കുന്നതിനു നാല് എ.സി. സ്യൂട്ട് റൂമുകള്‍, വിവാഹ ആവശ്യങ്ങള്‍ക്കും വധുവരന്‍മാര്‍ക്ക് ഒരുങ്ങുന്നതിനുമുള്ള ൈബ്രഡല്‍ സ്യൂട്ട് എന്നിവ കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്രത്യേകതയാണ്. മികച്ച പ്രകടനം കാഴ്‌ചവച്ച ഐ.സി.സി.എസ്.എല്‍. ബ്രാഞ്ചുകള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും ചെയര്‍മാന്‍ വിതരണം ചെയ്‌തു.
ചടങ്ങില്‍ ഐ.സി.സി.എസ്.എല്‍. മാനേജിങ് ഡയറക്‌ടര്‍ ആര്‍. വെങ്കിട്ടരമണ, സി.ഇ.ഒ. മീനു ജോണ്‍, ജനറല്‍ മാനേജര്‍ നിഥിന്‍ കുമാര്‍ ഝാ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി.സി. ജോണി, വി. മോഹന്‍കുമാര്‍., സീനിയര്‍ അഡ്വസൈറി ഓഫീസര്‍മാരായ എ.സി. ജോസ്, കെ. ഹരിദാസ്, ശ്രീനിവാസ ഹെഗ്‌ഡെ, എ.വി. കമല്‍നാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.