Saturday, March 14, 2026 Last Updated 18 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 01.50 PM

ഇത് ഥാറല്ലേ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഥാറിന്റെ ബ്ലിങ്കിറ്റ് ഡെലിവറി

blinkit, delivery, thar

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആവശ്യ സാധനങ്ങള്‍ക്കായി ഇന്ന് ഭൂരിഭാഗം പേരും ഓണ്‍ലൈന്‍ ഡെലിവറി സര്‍വ്വീസുകളെയാണ് ആശ്രയിക്കുന്നത്. സാധാരണയായി ബൈക്കിലും സൈക്കളിലും സ്‌ക്കൂട്ടറിലുമെല്ലാം ഡെലിവെറികള്‍ ഇവരുടെ പ്രതിനിധികള്‍ നടത്താറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ഥാറില്‍ എത്തി ഡെലിവെറി നടത്തിയ ബ്ലിങ്കിറ്റ് ബോയിയെ പറ്റിയാണ്.

ബ്ലിങ്കിറ്റെന്ന ഓണ്‍ലൈന്‍ ആപ്പ് പല നഗരങ്ങളിലും സജീവമായിരിക്കുന്ന ഒരു ഡെലിവറി പ്ലാറ്റ്‌ഫോമാണ്. ആപ്പില്‍ നിന്ന് ഒരു ദിവസം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത യുവാക്കളെ ഞെട്ടിച്ച് കൊണ്ടാണ് വിലകൂടിയ ഥാറിലെത്തി ഒരു ഡെലിവെറി ബോയി ഓര്‍ഡര്‍ കൈമാറിയത്. 390,000ത്തിലധികം വ്യൂ നേടിയ സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ ചിരി പടര്‍ത്തി.

വീഡിയോയില്‍ മിന്നി തിളങ്ങുന്ന പുതു പുത്തന്‍ ഥാറില്‍ ഡെലിവെറി ഏജന്റ് കയ്യില്‍ ഒരു പലചരക്ക് പാഴ്‌സലുമായി പുറത്തേക്ക് വരുന്നതാണ് കാണുന്നത്. ഉപഭോക്താക്കള്‍ 'ഭായ്, യേ ഥാര്‍ മേം ഡെലിവറി കര്‍നേ ആയാ ഹേ!' (സഹോദരാ, അവന്‍ ഒരു ഥാറില്‍ ഡെലിവറി ചെയ്യാന്‍ വന്നിരിക്കുന്നു!) എന്ന് ഹിന്ദിയില്‍ പറയുന്നുണ്ട്. '@letsblinkit, നിങ്ങളുടെ ഡെലിവറി ബോയിക്ക് നിങ്ങള്‍ ഇത്രയും പണം നല്‍കുന്നുണ്ടോ ? അതോ @mahindratha, നിങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ഥാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടോ?' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് തമാശയടങ്ങുന്ന കമന്റുകളുമായി എത്തിയത്. EMI
അടയ്ക്കാനാണോ ഈ സൈഡ് ബിസിനസ്' ഒരാള്‍ ചോദിച്ചു. മറ്റൊരാള്‍ ഇതിനെ 'ബ്ലിങ്കിറ്റ് പ്രീമിയം പതിപ്പ്' എന്ന് വിളിച്ചു, ചിലര്‍ ഇത് ടൈംപാസിനോ അനുഭവത്തിനോ വേണ്ടി ചെയ്യുന്നതാവാം എനിക്ക് ഒരിക്കല്‍ ഒരു സ്‌കോര്‍പിയോ ഉടമയില്‍ നിന്ന് ഒരു ഡെലിവറി ലഭിച്ചിട്ടുണ്ടെന്ന് മറ്റൊരാളും അനുഭവം വെളിപ്പെടുത്തി.

Ads by Google
Saturday 20 Sep 2025 01.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW