Friday, March 13, 2026 Last Updated 12 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 12.22 PM

നിന്നെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇല്ല മോളെ...; രാധികയുടെ ഓര്‍മകളില്‍ സുജാത

sujatha-
photo-www.instagram.com/sujathamohanofficial/

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രാധികാ തിലകിന്റെ 10 ാം ചരമ വാര്‍ഷികമാണിന്ന്. രാധികയെ ഓര്‍ത്തുകൊണ്ട് ഗായിക സുജാത മോഹന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘നിന്നെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇല്ല മോളെ’ എന്നായിരുന്നു സുജാത കുറിച്ചത്. സുജാത മോഹന്‍, ഗായകന്‍ വേണുഗോപാല്‍ എന്നിവരുടെ ബന്ധുവാണ് രാധിക. 2015 സെപ്റ്റംബര്‍ ഇരുപതിനാണ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് രാധിക തിലക് മരിക്കുന്നത്.

'സംഘഗാനം' എന്ന ചിത്രത്തിലെ പുല്‍ക്കൊടിത്തുമ്പിലും എന്ന ഗാനത്തിലൂടെ ആയിരുന്നു രാധികയുടെ അരങ്ങേറ്റം. 'ഒറ്റയാള്‍ പട്ടാള'ത്തില്‍ ബന്ധു കൂടിയായ ജി.വേണുഗോപാലിനൊപ്പം പാടിയ മായാമഞ്ചലില്‍ ആയിരുന്നു ആദ്യത്തെ ശ്രദ്ധേയമായ ഗാനം. പിന്നീട് ഗുരുവില്‍ ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസിനൊപ്പം ദേവസംഗീതം നീയല്ലെ പാടി.

ദീപസ്തംഭം മഹാശ്ചര്യത്തിലെ നിന്റെ കണ്ണില്‍ വിരുന്നുവന്നു, എന്റെ ഉള്ളുടുക്കം കൊട്ടി, രാവണപ്രഭുവിലെ തകില് പുകില്, നന്ദനത്തിലെ മനസ്സില്‍ മിഥുന മഴ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റ് ഗാനങ്ങള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW