Wednesday, March 11, 2026 Last Updated 30 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 02.38 PM

ഓണത്തിമിർപ്പിൽ കെ പി എക്യു :മെഗാ പൂക്കള മത്സരത്തിൽ 'QSCT ടീമിന്'ഒന്നാം സ്ഥാനം

uploads/news/2025/09/801685/onam.gif

ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ) മെഗാ പൂക്കള മൽസരവും ഓണാഘോഷവും സംഘടിപ്പിച്ചു.
ലുലു ഹെപ്പർ മാർക്കറ്റ് ബർവ സിറ്റിയിൽ നടന്ന ഓണാഘോഷ പരിപാടികൾ പങ്കാളിത്തം കൊണ്ട്ശ്രദ്ധേയമായി.
മെഗാ പൂക്കള മത്സരത്തിൽ ഖത്തറിലെ പ്രമുഖ ടീമുകൾ പങ്കെടുത്തു. ഒന്നും, രണ്ടും, മൂന്നും, സ്ഥാനം നേടിയ വിജയികൾക്ക്‌ യഥാക്രമം 2500 , 1500, ,1000 റിയാൽ വീതം ക്യാഷ് പ്രൈസുകൾ സമ്മാനിച്ചു.വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്ക് കെ പി എ ക്യു അംഗങ്ങളും, കുടുംബങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.

ആവേശകരമായ മെഗാ പൂക്കള മൽസരത്തിൽ ഒന്നാം സ്ഥാനം ടീം QSCT യും, രണ്ടാം സ്ഥാനം ടീം Pearl ഉം, മൂന്നാ സ്ഥാനം ടീ സംസ്കൃതി ഖത്തറും കരസ്ഥമാക്കി.ലാസ ഇവൻ്റ്സ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഓണച്ചമയം സംഗീത പരിപാടിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ മെഗാ പൂക്കള മൽസര വിജയികൾക്കുള്ള സമ്മാനം നൽകി. റിയാദ മെഡിക്കൽ സെൻ്റർ മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അൽതാഫ്, ലുലു ഹൈപ്പർ മാർക്കറ്റ് (ഡി റിംഗ് ) മാനേജർ മുഹൈം നഹ , കെ.പി എ .ക്യു പ്രസിഡൻ്റ് ഷമീർ കെ.പി. ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് , ട്രഷറർ ഷൗക്കത്ത് , മറ്റു ഭാരവാഹികളായ വാസു വാണിമേൽ, ഷാജി പി വീസ് , അബ്ദു റഹിം പി.കെ, ഭരത് ആനന്ദ്, ആർ കെ സമസ്യ , കൃഷ്ണകുമാർ , റജിലേഷ് എ വി ,റയീസ് ഹമീദ് , ഫെമി ഗഫൂർ, സ്മൃതി എന്നിവർ വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റുകളും കൈമാറി.റിയാദ മെഡിക്കൽ സെൻ്ററായി രുന്നു മുഖ്യ പ്രായോജകർ. ലുലു ഹെപ്പർ മാർക്കറ്റ് ,ദാത്രി ആയുർവേദ, അൽ സഹീം ഇവൻ്റ് എന്നി സ്ഥാപനങ്ങൾ പ്രായോജകരായിരുന്നു

ഷഫീക്ക്‌ p അറക്കൽ

Ads by Google
Ads by Google
TRENDING NOW