Thursday, March 12, 2026 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 01.02 PM

വിമാനയാത്രകള്‍ക്ക് മുന്‍പ് പൈലറ്റുമാര്‍ പെര്‍ഫ്യൂം ഉപയോഗിക്കാറില്ല! കാരണം...

pilot, perfume

പെര്‍ഫ്യൂം ഉപയോഗിക്കാത്തതായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ച് ജോലിക്ക് പോകുമ്പോഴും എവിടെയെങ്കിലും യാത്ര പോകുമ്പോഴും നന്നായി ഡ്രസ് ചെയ്ത ശേഷം ഇഷ്ടപ്പെട്ട വാസനയുള്ള പെര്‍ഫ്യൂം കൂടി ആയാല്‍ ഒരു ആത്മവിശ്വാസം ഒക്കെ വരും. ചില ആളുകള്‍ക്ക് മറ്റൊന്നും പെര്‍ഫെക്ട് ആയില്ലെങ്കിലും പെര്‍ഫ്യൂം ഉപയോഗിച്ചില്ലെങ്കില്‍ ഒട്ടും കോണ്‍ഫിഡന്‍സ് തോന്നില്ല. എന്നാല്‍ പെര്‍ഫ്യൂ അടിച്ചുകൊണ്ട് പോകാന്‍ കഴിയാത്ത ഒരേയൊരു ജോലി ഏതാണെന്നറിയാമോ? അത് പൈലറ്റിന്റെ ജോലിയാണ്.

കാരണം എന്താണന്നല്ലേ? വിമാനത്തിന്റെ ഓരോ പറക്കലിനും മുന്‍പ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ)യുടെ നിയമം അനുസരിച്ച് ഇന്ത്യന്‍ പൈലറ്റുമാര്‍ കര്‍ശനമായ ബ്രെത്തലൈസര്‍ പരിശോധന നടത്തേണ്ടതുണ്ട്. മദ്യത്തിന്റെ ഏറ്റവും ചെറിയ അംശംപോലും കണ്ടെത്താന്‍ പാകത്തിലാണ് ബ്രെത്തലൈസര്‍ മെഷീന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൈലറ്റ് മദ്യപിച്ചിട്ടുണ്ടോ എന്ന് ഈ പരിശോധനയിലൂടെ മനസിലാക്കാം. പെര്‍ഫ്യൂമും ഈ പരിശോധനയുമായി ബന്ധമുണ്ട്. പെര്‍ഫ്യൂമില്‍ സാധാരണയായി ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. അവ വേഗത്തില്‍ ബാഷ്പീകരിക്കുകയും വായുവില്‍ തങ്ങി നില്‍ക്കുകയും ചെയ്യും. ഡ്യൂട്ടിക്ക് കയറുമ്പോള്‍ പൈലറ്റ് മദ്യപിക്കരുതെന്നാണ് ഡിജിസിഎയുടെ കര്‍ശനമായ നിയമം.

അതുകൊണ്ട് ജോലിക്ക് കയറും മുന്‍പ് പൈലറ്റ് ബ്രെത്തലൈസര്‍ പരിശോധനയ്ക്ക് വിധേയനാകണം. മദ്യം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മെഷീന്‍ പൈലറ്റിനെ ഫഌഗ് ചെയ്യും. വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ അവയിലെ ആല്‍ക്കഹോളിന്റെ ഏറ്റവും ചെറിയ അംശം പോലും ബ്രെത്തലൈസര്‍ എടുക്കുന്നു. ശ്വാസത്തിലെ മാത്രമല്ല ചുറ്റുമുളള വായുവിലെയും നീരാവി കണ്ടെത്താന്‍ തരത്തിലുള്ള സാങ്കേതിക വിദ്യ ഈ മെഷീന് ഉണ്ട്. ഇന്ത്യയിലെ പൈലറ്റുമാര്‍ പരിശോധനയില്‍ പരാജയപ്പെടുന്നത് ഗൗരവമുളള കാര്യമാണ്. ഡിജിസിഎ പൈലറ്റിനെ ഉടന്‍തന്നെ ഫഌിംഗ് ഡ്യൂട്ടിയില്‍ നിന്ന് പുറത്താക്കും. മാത്രമല്ല പൈലറ്റിനോട് വിശദീകരണം ആവശ്യപ്പെടുകയും അയാളെ സംബന്ധിക്കുന്ന രേഖകള്‍ പുനഃപരിശോധിക്കുകയും ചെയ്യും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW