Sunday, March 15, 2026 Last Updated 50 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 18 Sep 2025 02.28 PM

സൈക്കിളിലെത്തിയ കൊച്ചുപെണ്‍കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയത് ചൂയിങ് ​ഗം; ചേട്ടന്മാരെ തൊട്ടുവിളിച്ച് കാര്യമറിയിച്ച് പെണ്‍കുട്ടി; രക്ഷകരായ യുവാക്കൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

uploads/news/2025/09/801530/Untitled-4.jpg
Little girl with chewing gum stuck in throat helped by friends (Image Source: Instagram)

സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പങ്കിടുന്ന വീഡിയോകള്‍ക്ക് പലപ്പോഴും കൈയടി കിട്ടാറുണ്ട്. അപ്രതീക്ഷിതമായി ജീവന്‍ രക്ഷിക്കുന്നവരുടെ വീഡി​യോകളാണ് അക്കൂട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടാറുള്ളത്. അത്തരത്തിലുള്ള പല വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ അതുപോലെയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ഹൃദയം കവരുന്നത്. പഴയങ്ങാടിയിൽ ച്യൂയിങ് ഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിക്ക് രക്ഷകരായി മാറുന്ന ഒരു കൂട്ടം യുവാക്കളാണ് സോഷ്യല്‍ മീഡിയയില്‍ താരങ്ങളാകുന്നത്.
വീഡിയോയില്‍ യുവാക്കൾ പഴയങ്ങാടിയിൽ ഒരു കടയുടെ മുന്നിൽ നിന്ന് സാധനം വാങ്ങിയ ശേഷം സംസാരിച്ചു നില്‍ക്കുന്നത് കാണാം. ആ സമയത്താണ് ഒരു കൊച്ചു പെണ്‍കുട്ടി സൈക്കിളില്‍ അവിടേക്കെത്തുന്നത്. സൈക്കിളിൽ എത്തിയ ഒരു പെൺകുട്ടി തൊണ്ടയിൽ എന്തോ കുടുങ്ങിയതായി ആംഗ്യം കാണിച്ച് ചേട്ടന്മാരെ തൊട്ടുവിളിച്ച് അറിയിക്കുന്നത്.
അതോടെ ചെറുപ്പക്കാര്‍ മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് ഇവര്‍ കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമം തുടങ്ങി. കുട്ടിയെ കൈയിലെടുത്ത് ഫസ്റ്റ് എയ്ഡായി തട്ടിയും കുലുക്കിയും തൊണ്ടയില്‍ കുടുങ്ങിയ ചൂയിങ് ​ഗം പുറത്തെടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ആ സമയത്ത് കുട്ടിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് ദൃശ്യങ്ങളിലൂടെ മനസ്സിലാകും. പിന്നീട് യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ വയറിൽ അമർത്തി ചൂയിങ് ​ഗം പുറത്തേക്ക് തള്ളാൻ ശ്രമിച്ചു. രണ്ടാമത്തെ തവണ വയറിൽ അമർത്തിയപ്പോഴാണ് തൊണ്ടയിൽ കുടുങ്ങിയ ച്യൂയിങ് ഗം പുറത്തേക്ക് തെറിച്ചുവീഴുന്നത്. അതോടെ കുട്ടിക്ക് ശ്വാസം നേരെ വീഴുകയും അപകട നില തരണം ചെയ്യുകയും ചെയ്തു. സത്യത്തില്‍ ആ കുട്ടിക്ക് രക്ഷകരായി മാറിയത് യുവാക്കളാണ്.
ചെറുപ്പക്കാരുടെ സമയോചിതമായ ഇടപെടലും പ്രഥമശുശ്രൂഷയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്. കുട്ടി അപ്പോള്‍ത്തന്നെ വന്നു പറഞ്ഞതു കൊണ്ടാണ് യുവാക്കള്‍ക്ക് കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞത്. വീഡിയോ വൈറലായതോടെ യുവാക്കള്‍ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. യൂട്യൂബിൽ കാണുന്ന പ്രഥമശുശ്രൂഷയാണ് യുവാക്കള്‍ പെണ്‍കുട്ടിക്ക് ചെയ്തു കൊടുക്കുന്നത്.

Ads by Google
Thursday 18 Sep 2025 02.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW