Saturday, March 14, 2026 Last Updated 57 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 18 Sep 2025 02.12 PM

ഡാന്‍സ് ലൈക്ക് എ സ്റ്റാര്‍; ആത്മവിശ്വാസം,ഭംഗിയുള്ള ചുവടുകള്‍,ക്യൂട്ട് എക്സ്പ്രെഷന്‍; ക്ലാസ്റൂമില്‍ അടിപൊളി നൃത്തവുമായി കൊച്ചുമിടുക്കി; വൈറല്‍ വീഡിയോ

uploads/news/2025/09/801529/Untitled-7.jpg
Cute dance video of a girl kid goes viral (Image Source: Instagram)

സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. അക്കൂട്ടത്തില്‍ കൊച്ചു കുട്ടികളുടെ ഡാന്‍സും കുസൃതിത്തരങ്ങളും അവരുടെ നിഷ്കളങ്കമായ സംസാരവുമൊക്കെ വളരെ വേഗത്തില്‍ കാഴ്ച്ചക്കാര്‍ ഏറ്റെടുക്കാറുണ്ട്. കൊച്ചുകുട്ടികളുടെ പാട്ടും ഡാൻസുമൊക്കെ നിമിഷനേരം കൊണ്ടാണ് റീച്ചും ലൈക്കും കിട്ടി ശ്രദ്ധക്കപ്പെടുന്നത്.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു കൊച്ചുപെണ്‍കുട്ടി ഡാൻസ് ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നേഹ ഭാസിന്റെ ജനപ്രിയ ഗാനമായ ‘ജുട്ടി മേരി’ എന്ന ഗാനത്തിനാണ് കൊച്ചുമിടുക്കി ക്സാസില്‍ വച്ച് ചുവടുവയ്ക്കുന്നത്. ക്ലാസ് റൂമില്‍ നിന്നുള്ള ഈ വീഡിയോയില്‍ ഒപ്പമുള്ള ആരെയും ശ്രദ്ധിക്കാതെ മനോഹരമായി ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടിയെ കാണാം.
കുട്ടിയുടെ നൃത്താദ്ധ്യാപകനും നൃത്തസംവിധായകനുമായ ദേവ് ഛേത്രിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘‘ക്ലാസില്‍ ഒരു പാട്ട് പ്ലേ ചെയ്തു. തന്നെ മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്ന് ഓർക്കാതെയാണ് കുട്ടി നൃത്തം ചെയ്യുന്നത്. അവളുടെ ആത്മവിശ്വാസം + ഭംഗിയുള്ള ഭാവങ്ങള്‍ = ശുദ്ധമായ മാജിക്...ഒരു നക്ഷത്രം പോലെ അവൾ താളം സ്വന്തമാക്കി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഛേത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പെണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകള്‍ കുറിക്കുന്നുണ്ട്. ഡാൻസ് ചെയ്യുമ്പോഴുള്ള പെണ്‍കുട്ടിയുടെ ക്യൂട്ടായ മുഖഭാവവും ആകര്‍ഷകമാണ്.

Ads by Google
Thursday 18 Sep 2025 02.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW