Friday, March 13, 2026 Last Updated 23 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 18 Sep 2025 07.40 AM

‘സിഎം വിത്ത് മീ’ പദ്ധതിക്ക് അംഗീകാരം ; സമഗ്ര സിറ്റിസണ്‍ കണക്ട് സെന്ററിന് മന്ത്രിസഭാ യോഗത്തില്‍ അനുമതി

uploads/news/2025/09/801444/pinarayi-chief-minister.gif

തിരുവനന്തപുരം: സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവരുന്ന 'സിഎം വിത്ത് മീ' എന്ന സമഗ്ര സിറ്റിസണ്‍ കണക്ട് സെന്ററിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് വേഗത്തില്‍ വിവരങ്ങള്‍ കൈമാറലാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി ആരംഭിക്കാനുള്ള അംഗീകാരം കിട്ടിയിരിക്കുകയാണ്.

ഭരണത്തില്‍ പൊതുജനങ്ങളുടെ നേരിട്ടുള്ളതും സുതാര്യവും നൂതനവുമായ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുക എന്ന സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുകയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ജനങ്ങള്‍ വികസനത്തിന്റെ ഗുണഭോക്താക്കള്‍ മാത്രമല്ല, നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവപങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കുകയെന്നും യോഗം വിലയിരുത്തി.

പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍, മേഖലാധിഷ്ഠിത സംരംഭങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ഇതിലൂടെ വിവരങ്ങള്‍ ലഭ്യമാകും. പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുകയൊക്കെയാണ് ഉദ്ദേശം.

Ads by Google
Ads by Google
TRENDING NOW