-->
തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങള്‍ ഏറ്റെടുത്ത് പ്രതിപക്ഷം കടുത്ത വിമര്‍ശനങ്ങളുമായി രംഗത്ത് വരുമ്പോള്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇന്ന് രാജി വെയ്ക്കുമോ എന്ന കാര്യം 11 മണിയോടെ അറിയാം. ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഗണേശിന്റെ കാര്യത്തില്‍ തീരുമാനം എടുത്തേക്കും. മന്ത്രിസഭായോഗത്തിന് മുന്നോടിയായി ഗണേശ്കുമാര്‍ മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും.
ആരോപണങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് നേത്യത്വം. ഗണേശ്കുമാറിന്റെ വിഷയം കുടുംബകലഹമായിട്ട് മാത്രമാണ് ഇടതുപക്ഷം എടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് ഗണേശ്കുമാറിന്റെ ഭാഗം കൂടി കേട്ടശേഷമായിരിക്കും മന്ത്രിസഭ തീരുമാനം എടുക്കുക. മുഖ്യമന്ത്രി രാജി ആവശ്യപ്പെടുന്ന പക്ഷം ഗണേശ്കുമാര്‍ രാജിയിലേക്ക് പോയാല്‍ മുന്നണിയില്‍ പ്രതിസന്ധിയുണ്ടാകും. ഗണേശ്കുമാര്‍ രാജി വെയ്ക്കണമെന്ന പക്ഷം സിപിഐയ്ക്ക് ഇപ്പോഴേയുണ്ട്.
ഗണേശ്കുമാര്‍ രാജി വെച്ചാല്‍ പത്തനാപുരെത്ത സീറ്റിന്റെ കാര്യം തുലാസിലാകും. പ്രശ്‌നത്തില്‍ മന്ത്രി സ്വയം രാജി വെച്ചാല്‍ മന്ത്രി സ്വയം അഗ്നിശുദ്ധി വരുത്താന്‍ രാജിവെച്ചു എന്ന വിശീദീകരണമാകും വരിക. അതുകൊണ്ട് അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന നിലപാടും എടുക്കാനാകും. ഇനി ഗണേശ്കുമാര്‍ രാജി വെച്ചില്ലെങ്കില്‍ തെളിവ് സഹിതം കൃത്യമായ മറുപടി ഗണേശിന് നല്‍കേണ്ടി വരും.
അതേസമയം ഇന്ന് രാജിവെച്ചാല്‍ കരിയറില്‍ മൂന്നാം തവണയാകും ഗണേശ്കുമാര്‍ രാജി വെയ്ക്കുക. 2001 ല്‍ പിതാവ് ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിയാകാന്‍ രാജി വെച്ചയാളാണ് ഗണേശ്കുമാര്‍. പിന്നീട് 2013 ല്‍ ആദ്യഭാര്യയുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനത്തിന്റെ പേരിലും ഗണേശ് കുമാറിന് രാജിെവയ്‌ക്കേണ്ടി വന്നിരുന്നു. അതേസമയം മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന-മഹിളാ സംഘടനകള്‍ ഇന്ന് പ്രതിഷേധവുമായി എത്തുന്നുണ്ട്. പത്തനാപുരത്തും സംസ്ഥാനത്ത് ഉടനീളവും പ്രതിഷേധിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.
മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. ഗണേഷ് കുമാറിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ കൊടുത്ത പരാതിയിലും തുടര്‍നടപടി ആയിട്ടില്ല. പൊലീസിന്റെ മെല്ലെപ്പോക്ക് സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.