-->
ലോകത്തെല്ലായിടുത്തും മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഗുരുതരാമയ നിയമ ലംഘനമാണ്. എങ്കിലും ഇവ വകവയ്ക്കാതെ പണി വാങ്ങിക്കൂട്ടുന്ന നിരവധി ആളുകളുണ്ട്. ഇത്തരത്തില്‍ മദ്യപിച്ച് വാഹനം ഓടിച്ച ഒരു കനേഡിയിന്‍ പൗരന്റെ ലൈസന്‍സ് റദ്ദാക്കി. എന്നാല്‍ ഏറ്റവും രസകരമായ കാര്യം എന്തെന്നാല്‍ ഇയാള്‍ ഓടിച്ചത് ഒരു യഥാര്‍ത്ഥ കാര്‍ ആയിരുന്നില്ല, മറിച്ച് ഒരു പിങ്ക് ടോയ് ബാര്‍ബി ജീപ്പായിരുന്നു.
കാസ്പര്‍ ലിങ്കണ്‍ എന്നയാളുടെ ലൈസന്‍സാണ് മദ്യപിച്ച് വാഹനമോടിച്ചതിന് റദ്ദാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 5 നായിരുന്നു സംഭവം. നിക്കോള്‍സണ്‍ സ്ട്രീറ്റിന് സമീപമുള്ള 15ാം അവന്യൂവിലൂടെ ഏവിയേറ്റര്‍ സണ്‍ഗ്ലാസ് ധരിച്ച് ടോയി കാര്‍ ഓടിച്ച് വരുമ്പോഴായിരുന്നു പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാവിലെ 9.00 മണിക്ക് തിരക്കുള്ള റോഡിലൂടെയായിരുന്നു ഇയാള്‍ കളിപ്പാട്ട വാഹനത്തില്‍ യാത്ര ചെയ്തത്. സ്ലര്‍പീ കഴിക്കാന്‍ വേണ്ടി റൂംമേറ്റിന്റെ കുട്ടിയുടെ വാഹനം കടം വാങ്ങി പോകുകയായിരുന്നു എന്നാണ് സംഭവത്തെ പറ്റി കാസ്പര്‍ പറയുന്നത്.
തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് മദ്യപിച്ചിരിക്കുന്നതിന്റെ ലക്ഷണം കണ്ടത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ നിയമപരമായ പരിധിക്കും മുകളിലായി ഇയാള്‍ മദ്യപിച്ചിരിക്കുന്നതായി കണ്ടെത്തിയെന്നും തുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തുവെന്നുമാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് സംഭവത്തെ പറ്റി വിശദീകരിക്കുന്നത്.