-->
കൗതുകം നിറയ്ക്കുന്ന തികച്ചും രസകരമായ ഒരുപാട് വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെടാറുണ്ട്. യാത്രയ്ക്കിടെ കാണുന്ന അതിശയങ്ങളും കൗതുകങ്ങളും പലരും റീല്‍സായി സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. അവയില്‍ പലതും കണ്ട്, ‘സത്യമാണോ, കൊള്ളാമല്ലോ’ എന്നതടക്കം അതിശയിപ്പിക്കുന്ന കമന്റുകളും പലരും കുറിക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ആംസ്റ്റർഡാം വിമാനത്താവളത്തിലെ ഷിഫോളിലുള്ള ഒരു ഭീമൻ സുതാര്യമായ ക്ലോക്കാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതിലെ ഏറ്റവും അതിശയകരമായ കാര്യമെന്താണെന്ന് വച്ചാല്‍ അതിന്റെ അതുല്യമായ രൂപകൽപ്പനയാണ്. മെക്കാനിക്കൽ കൈകൾക്ക് പകരം, ക്ലോക്കിനുള്ളിൽ ഒരു മനുഷ്യനാനുള്ളത്. അയാള്‍ ഓരോ മിനിറ്റിലും കൈകൾ വരയ്ക്കുകയും മായ്ക്കുകയും ചെയ്യുന്നതാണ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. തത്സമയ അപ്‌ഡേറ്റുകളുടെ ഇല്യൂഷനാണതിനുള്ളില്‍. കലയും സമയസൂചനയും സംയോജിപ്പിക്കുന്ന ഈ ‘ഹ്യൂമന്‍ വാച്ച്’ ഒരു ലളിതമായ ക്ലോക്കിനെ ആകർഷകമായി ആ വിമാനത്താവളത്തിന്റെ ലാൻഡ്‌മാർക്കാക്കി മാറ്റുകയാണ്. എസ്കെഅലി 85 എന്ന പേജിലൂടെയാണ് ഭീമാകാരമായ ക്ലോക്കിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.