-->
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കിയെന്നും തെരുവ് നായ്ക്കളെ പിടികൂടി ഷെല്‍ട്ടറിലേക്ക് മാറ്റുന്ന നടപടി ആരംഭിച്ചെന്നും മേയര്‍ വി.വി. രാജേഷ്. നഗരത്തിലെ തെരുവ് നായ ശല്യത്തിന് വലിയ ആശ്വാസമാണ് നടപടി.
ഇന്ന് രാവിലെ കൊടുങ്ങാനൂര്‍ വാര്‍ഡിലെ ആശുപത്രി, സ്‌കൂള്‍ പരിസരത്തുള്ളവയെ കോര്‍പ്പറേഷന്‍ ഡോഗ് സ്‌ക്വാഡ് പിടികൂടി ഷെല്‍ട്ടറിലേക്ക് മാറ്റിയതായി മേയര്‍ വി വി രാജേഷ് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ''വാഗ്ദാനങ്ങള്‍ നടപ്പാക്കി ഞങ്ങള്‍ മുന്നോട്ട്. തെരുവ് നായ്ക്കളെ എ ബിസി യ്ക്ക് വിധേയമാക്കി ഷെല്‍ട്ടറില്‍ അടയ്ക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ കൊടുങ്ങാനൂര്‍ വാര്‍ഡിലെ ആശുപത്രി,സ്‌കൂള്‍ പരിസരത്തുള്ളവയെ കോര്‍പ്പറേഷന്‍ ഡോഗ് സ്‌ക്വാഡ് പിടികൂടി'' അദ്ദേഹം കുറിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വര്‍ഷങ്ങളായി വലിയതോതിലുള്ള തെരുവ് നായ ശല്യമാണ് അനുഭവപ്പെട്ടിരുന്നത്. ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നുതന്നെ തെരുവ് നായ ശല്യം അവസാനിപ്പിക്കും എന്നായിരുന്നു. തെരുവുനായ ശല്യം അവസാനിപ്പിക്കണം എന്ന ആവശ്യം ജനങ്ങള്‍ കാലങ്ങളായി ആവശ്യപ്പെട്ടിരുന്നെങ്കിലൂം മുന്‍ ഭരണസമിതി അത് ചെവിക്കൊണ്ടില്ലെന്നാണ് ആരോപണം.