-->
കോയമ്പത്തൂർ നഗരത്തിൽ രാവിലെ മക്കളെയും സ്കൂട്ടിയിലിരുത്തി സ്കൂളിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീയുടെ മുന്നിലേക്ക് കുതിരകൾ പാഞ്ഞ് കയറി അപകടം. കോയമ്പത്തൂരിലെ വെള്ളക്കിണരു പിരുവിനടുത്തുള്ള മേട്ടുപ്പാളയം റോഡിലുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളെയും കൊണ്ട് സ്കൂളിലേക്ക് പോവുകയായിരുന്ന ഒരു സ്കൂട്ടി മറിയുകയും വാഹനം ഓടിച്ചിരുന്ന സ്ത്രീ അടക്കം മൂന്ന് പേര്‍ക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു.
റോഡിലേക്ക് പാഞ്ഞു കയറിയ കുതിരകളിലൊന്ന് ഇരു ചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ സമീപത്തുണ്ടായിരുന്നവരെത്തി മൂന്ന് പേരെയും സഹായിച്ചു. സ്ത്രീ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും യൂണിഫോം ധരിച്ചിരുന്ന വിദ്യാർത്ഥികൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല.