Saturday, March 14, 2026 Last Updated 11 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Sep 2025 10.20 AM

എടീ...ഭീകരി...: കല്ല്യാണ വിരുന്നിനിടെ ചിക്കന്‍പീസ് ഹാന്‍ഡ് ബാഗിലാക്കി യുവതി, രസകരമായ വീഡിയോ പുറത്ത്

woman, chicken, piece, wedding, handbag

രസകരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ കല്യാണ പാര്‍ട്ടിക്കിടെ ഒരു യുവതി ഒരു ചിക്കന്‍ പീസെടുത്ത് തന്റെ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

ഒരു ഉപയോക്താവ് എഴുതി സ്ത്രീകള്‍ പഴ്‌സ് ഉപയോഗിക്കുന്നത് മേക്കപ്പിന് മാത്രമല്ല എമര്‍ജന്‍സി ഫുഡിന് കൂടിയാണെന്ന്. ഹാന്‍ഡ് ബാഗിന് ഇങ്ങനൊരു ഉപയോഗം കൂടി ഉണ്ടോയെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. ഇത് വളരെ മോശം പ്രവൃത്തിയാണെന്നുള്ള രീതിയിലുള്ള കമന്റും വീഡിയോയ്ക്ക് താഴെ കാണാന്‍ സാധിക്കും.

മറ്റുചിലര്‍ സിനിമകളില്‍ മാത്രമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടിട്ടുള്ളതെന്നും ഇത് യഥാര്‍ത്ഥത്തില്‍ തമാശയായി തോന്നുന്നുവെന്നുമാണ് കുറിച്ചത്. പല കല്യാണ വീഡിയോകളിലും ഇത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഒരു ഉപയോക്താവ് കമന്റിട്ടത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.

Ads by Google
Wednesday 17 Sep 2025 10.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW