-->
വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ ദില്ലി മെട്രോ സ്‌റ്റേഷന് പുറത്ത് വെറും നിലത്തിരുന്ന് പഠിക്കുന്ന ഒരു വീടില്ലാത്ത മനുഷ്യന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഷോര്‍ട്‌സ് ധരിച്ച ഒരു മദ്ധ്യവയസ് പ്രായമുള്ള ഒരാള്‍ ഒരു മെട്രോ തൂണിന് ചുവട്ടിലിരുന്ന് പുസ്തകം നോക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇയാള്‍ ശ്രദ്ധയോടെ പുസ്തകം എടുത്ത് വയ്ക്കുന്നതും ഇടയ്ക്ക് കുറിപ്പുകള്‍ എഴുതുന്നതും കാണാം. ഇടയ്ക്ക് നഷ്ടപ്പെട്ട് പോയ ഒരു പേജ് തിരികെ ആ പുസ്തകത്തിലേക്ക് വയ്ക്കുന്നതും കാണാം.
വീടില്ലാത്ത ഒരാള്‍ മെട്രോ സ്‌റ്റേഷന് പുറത്ത് പഠിക്കുന്നത് കണ്ടുവെന്ന കുറിപ്പോടെ ദി വാട്ട് അപ്പ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പഠിക്കണമെന്നുണ്ടെങ്കില്‍ എവിടെ നിന്നും പഠിക്കാമെന്ന് ചിലര്‍ കുറിപ്പുകളെഴുതി. വീഡിയോയുടെ കമന്റ് സെക്ഷനില്‍ ചിലര്‍ നന്മയുടെയും മറ്റ് ചിലര്‍ തമാശയോടെയും വേറെ ചിലര്‍ ആത്മപരിശോധന നടത്തുന്നതും കുറവായിരുന്നില്ല. ശര്‍മ്മ ജി കാ ബേട്ട എന്ന് തുടങ്ങിയ ഹിന്ദി ബെല്‍റ്റുകളില്‍ അച്ഛനമ്മമാരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്ന കഴിവുള്ള കുട്ടികളെ പ്രശംസിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചു കൊണ്ടായിരുന്നു ചിലര്‍ പ്രതികരിച്ചത്. മറ്റ് ചിലര്‍ ഇത്തരം വീഡിയോകള്‍ തങ്ങളുടെ അച്ഛനമ്മമാരുടെ ഇന്‍സ്റ്റാഗ്രാം ഫീല്‍ഡുകളില്‍ വരരുതെന്ന് എഴുതി.
ചിലര്‍ അദ്ദേഹത്തെ നല്ല വിദ്യാര്‍ത്ഥിയെന്ന് പ്രശംസിച്ചു. 'പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എവിടെ വേണമെങ്കിലും പഠിക്കാന്‍ കഴിയുമെന്നതിനും ഉത്തമ ഉദാഹരണമാണ് അദ്ദേഹം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. അതേസമയം മറ്റ് ചിലര്‍ കുറച്ച് കൂടി പ്രായോഗിതക കാണിച്ച് കൊണ്ട് എഴുതി. അദ്ദേഹത്തിന് എന്തോ മാനസികാസ്വാസ്ഥ്യം ഉണ്ടെന്നായിരുന്നു അത്തരമൊരു കുറിപ്പ്. കാഴ്ചയിലെ പ്രായവും വേഷവിധാനങ്ങളും അദ്ദേഹത്തെ ഒരു സാധാരണക്കാരന്‍ എന്നതിനപ്പുറം എന്തോ മാനസിക പ്രശ്‌നങ്ങളുള്ള ഒരാളെ പോലെ തോന്നിക്കുന്നെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടി.