Saturday, March 14, 2026 Last Updated 10 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Sep 2025 09.54 AM

ഉയര്‍ന്ന ജോലി ഉയര്‍ന്ന ശമ്പളം, വിലപ്പിടിപ്പുള്ള ബൈക്ക്, എന്നിട്ടും വാരാന്ത്യങ്ങളില്‍ റാപിഡോ ഡ്രൈവറായി യുവാവ്

man, techy, rapido, driver

ഓരോ ജോലി മേഖലയിലും അതിന്റേതായ ബുദ്ധിമുട്ടുകള്‍ അവിടുത്തെ ജീവനക്കാര്‍ അനുഭവിക്കാറുണ്ട്. ജോലി സ്ഥലങ്ങളിലെ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ഓരോരുത്തരും വ്യത്യസ്ത മാര്‍ഗങ്ങള്‍ കണ്ടെത്താറുണ്ട്. ഇത്തരത്തില്‍ കോര്‍പ്പറേറ്റ് ജീവിതത്തിന്റെ അലച്ചിലുകള്‍ക്ക് ശേഷം എങ്ങനെയാണ് പ്രൊഫഷണലുകള്‍ സമ്മര്‍ദ്ദത്തെ മറികടക്കുന്നതെന്നും, ജീവിതം എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അടക്കമുള്ള നിരവധി അനുഭവങ്ങള്‍ നാം കേട്ടിട്ടുണ്ടാകും. ബെംഗളൂരുവിലെ കാര്യം എടുത്താന്‍ ഇതുപോലുള്ള നഗരങ്ങളില്‍ വീക്കെന്‍ഡ് കള്‍ച്ചര്‍ സജീവമാണ്. എന്നാല്‍ അതിലൊന്നും പെടാത്ത ചിലര്‍ അപ്പോഴുമുണ്ട്. അത്തരത്തിലൊരാളുടെ കഥയാണ് സാദ് അക്ബര്‍ എന്നയാള്‍ പങ്കുവെച്ചിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ്, പുറത്തുപോകാനായി റാപ്പിഡോ ബുക്ക് ചെയ്തതാണ് സാദ് അക്ബര്‍. എന്നാല്‍ തന്നെ പിക്ക് ചെയ്യാന്‍ വന്നയാളെ കണ്ടപ്പോള്‍ അക്ബര്‍ ഞെട്ടുകയാണ് ചെയ്തത്. രണ്ട് ലക്ഷം രൂപ വിലയുള്ള ടിവിഎസ് റോണിന്‍ വണ്ടിയിലാണ് പിക്ക് ചെയ്യാന്‍ വന്നത്. അതിന്റെ ഡ്രൈവറാകട്ടെ ഒറാക്കിള്‍ എന്ന ടെക്ക് കമ്പനിയിലെ ഒരു എന്‍ജിനീയറും. നല്ല ശമ്പളമുള്ള ജോലിയും, വിലപിടിപ്പുളള ബൈക്കുമുളള ഇയാള്‍ എന്തിനാണ് റാപ്പിഡോയില്‍ ജോലി ചെയ്യുന്നത് എന്ന കാര്യം അക്ബറിനെ അത്ഭുതപ്പെടുത്തി. കാര്യം അന്വേഷിച്ചപ്പോഴാണ് അക്ബറിനോട് ഡ്രൈവര്‍ കാര്യം പറയുന്നത്. വീക്കെന്റുകളില്‍ തന്നെ പിടികൂടുന്ന ഏകാന്തതയില്‍ നിന്ന് രക്ഷപ്പെടാനാണത്രെ ജോലി ചെയ്യുന്നത്.

വലിയ ചര്‍ച്ചയ്ക്കാണ് സാദ് അക്ബറിന്റെ ഈ പോസ്റ്റ് തിരികൊളുത്തിയത്. ആളുകള്‍ വര്‍ക്ക് ലൈഫ് ബാലന്‍സിനെപ്പറ്റി കൂടുതലായും സംസാരിക്കുന്ന ഇക്കാലത്ത് നല്ല ശമ്പളമുണ്ടായിട്ടും ഒരാള്‍ എന്തിനാണ് റാപ്പിഡോയില്‍ ജോലി ചെയ്യുന്നത് എന്ന ചര്‍ച്ച സജീവമായി. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ മാനസിക സമ്മര്‍ദ്ദം, അത് മൂലം തൊഴിലാളികള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ എന്നിവയെല്ലാം ചര്‍ച്ചയില്‍ കടന്നുവന്നു. കോര്‍പ്പറേറ്റ് കള്‍ച്ചറിന്റെ അതിപ്രസരം മനുഷ്യരില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. വീടുകളില്‍ നിന്ന് മാറിനില്‍ക്കാന്‍, നീണ്ട ജോലി സമയം എന്നിവയെല്ലാം മനുഷ്യരുടെ സാമൂഹികവത്കരണത്തിന് തടസം നില്‍ക്കുന്നുവെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ മറ്റ് ചിലര്‍ ഇത് സ്വാഭാവികമാണെന്നാണ് പറയുന്നത്.

Ads by Google
Tuesday 16 Sep 2025 09.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW