Thursday, March 12, 2026 Last Updated 11 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 02.43 PM

പ്രൊഫഷണൽ വളർച്ചയുടെ പാതയിൽ പുതിയ അധ്യായം; ഐ.ബി.പി.സി.ഖത്തർ ‘Monday Bites’25-ാം സെഷൻ ആഘോഷിച്ചു

uploads/news/2025/09/800987/pravasi.gif

ദോഹ:ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) ഖത്തർ ‘Monday Bites’ പരമ്പരയുടെ 25-ാമത് സെഷൻ ആഘോഷിച്ചു. അറിവ് പങ്കിട്ടും നെറ്റ്‌വർക്കിംഗിലൂടെയും പ്രവാസി സമൂഹത്തെ ശക്തിപ്പെടുത്താനുള്ള സംഘടനയുടെ പ്രതിബദ്ധതയുടെ പ്രതിഫലനമായി Monday Bites.25 സെഷനുകളിൽ 23 വിദഗ്ദ്ധർ വിവിധ മേഖലകളിൽ പ്രഭാഷണങ്ങൾ നടത്തി. 1,300-ൽ അധികം പേർ പങ്കെടുത്ത പരിപാടികൾ ഇന്ത്യൻ പ്രവാസികളിലെ പ്രൊഫഷണൽ വളർച്ചയിലേക്കുള്ള ആകാംക്ഷ തെളിയിച്ചതായി സംഘാടകർ പറഞ്ഞു. “മൂലധന വിപണി പരിചയം,” “ഡിജിറ്റൽ സുരക്ഷ,” “സംഭാഷണ വൈദഗ്ദ്ധ്യം,” “ആരോഗ്യമേഖലയിലെ എ.ഐ.,” “നിത്യജീവിതത്തിലെ എ.ഐ.” തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ സെഷനുകളിൽ ഉൾപ്പെടുത്തി.പ്രത്യേകമായി ഒരുക്കിയ 25-ാമത് സെഷനിൽ മുൻപ് നടന്ന 24 പരിപാടികളുടെ ഓർമ്മപ്പതിപ്പ് അവതരിപ്പിച്ചു. സമൂഹത്തിന്റെ കൂട്ടായ വളർച്ചയും വിജ്ഞാന സമ്പന്നമായ യാത്രയും പ്രതിഫലിപ്പിക്കുന്ന മനോഹരമായ അനുഭവമായി അത് മാറി.“ഒരു ചെറിയ ആശയത്തിൽ തുടങ്ങി ഇന്ന് പഠനത്തിനും വളർച്ചയ്ക്കും ബന്ധങ്ങൾക്ക് വഴിയൊരുക്കുന്ന വലിയ വേദിയായി മാറിയിരിക്കുകയാണ് ‘Monday Bites’,” എന്ന് ഐ.ബി.പി.സി. ഖത്തർ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം അഭിപ്രായപ്പെട്ടു.പരിപാടികളുടെ വിജയത്തിനായി പങ്കാളിത്തം വഹിച്ചപ്രഭാഷകർക്ക്‌ കൗൺസിൽ നന്ദി രേഖപ്പെടുത്തി.

ഷഫീക്ക്‌ അറക്കൽ

Ads by Google
Ads by Google
TRENDING NOW