Saturday, March 14, 2026 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 02.41 PM

ഓണാഘോഷത്തിന്റെ ഹരമായി നവയുഗം "പൂവിളി-2025" ദമ്മാമിൽ അരങ്ങേറി

uploads/news/2025/09/800986/damam.gif

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് ആഘോഷരാവായി, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അവതരിപ്പിച്ച ഓണാഘോഷ പരിപാടിയായ "പൂവിളി-2025", ദമ്മാമിൽ അരങ്ങേറി.

ദമ്മാം സിഹാത്ത് അൽ ഹുറൈദ ഫാമിൽ നടന്ന പൂവിളി-2025, പ്രവാസി കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും, വൈവിധ്യപൂർണ്ണമാർന്ന കലാപരിപാടികളാലും, മികച്ച സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി.
കേരളത്തനിമ നിറഞ്ഞ ഓണസദ്യയോടെയാണ് ഓണാഘോഷപരിപാടികൾ ആരംഭിച്ചത്. നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചു. തുടർന്ന് വിവിധ വിനോദ കായികമത്സരങ്ങൾ അരങ്ങേറി.

കേരളത്തിൽ നിന്നും സൗദി കാണാനെത്തിയ മാവേലിയുടെ വരവോടെയാണ് കലാസന്ധ്യ ആരംഭിച്ചത്. പുലികളിയും, നൃത്തവുമായി ആർപ്പു വിളികളോടെ മാവേലിയെ എതിരേറ്റ നിറഞ്ഞ സദസ്സിന് മുൻപിൽ, തുടർന്ന് നിരവധി പ്രവാസി കലാകാരന്മാർ മനോഹരമായ സംഗീത, നൃത്ത, വാദ്യപ്രകടന, അഭിനയ, ഹാസ്യ കലാപരിപാടികൾ അവതരിപ്പിച്ചു. കലാസന്ധ്യയിൽ മീനു അരുൺ അവതാരകയായി.

മത്സരങ്ങളിലെ വിജയികൾക്കും, പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്കും പരിപാടിയുടെ അവസാനം നവയുഗം നേതാക്കൾ ഉപഹാരങ്ങൾ സമ്മാനിച്ചു.

പൂവിളി-2025 പരിപാടിയ്ക്ക് നവയുഗം നേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, രഞ്ജിത പ്രവീൺ, സാജൻ കണിയാപുരം, ബിജു വർക്കി, അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, ശരണ്യ ഷിബു, തമ്പാൻ നടരാജൻ, സഹീർഷ, സംഗീത ടീച്ചർ, ഷാജി മതിലകം, റിയാസ്, വിനീഷ് അമ്പലപുഴ, മണിക്കുട്ടൻ, ഷിബുകുമാർ, ജാബിർ, മഞ്ജു അശോക്, വിനോദ് കുഞ്ഞ്, സിയാദ് കൊല്ലം, കെ.കെ രാജൻ, നന്ദകുമാർ, ഷീബ സാജൻ, മുഹമ്മദ് ഷിബു, റഷീദ്, ജോസ് കടമ്പനാട്, സാബു വർക്കല, സുനിൽ, സുധീഷ്, വർഗീസ്, വിനീഷ് നടകുമാർ, അമീന റിയാസ്, ദീപ സുധീഷ്, സന്തോഷ് എന്നിവർ നേതൃത്വം നൽകി.

Ads by Google
Ads by Google
TRENDING NOW