-->
പ്രൊഫഷണൽ നെറ്റ്‌വർക്കിംഗിനും കരിയർ വികസനത്തിനും വേണ്ടിയുള്ള പ്ലാറ്റ്‌ഫോമാണ് ലിങ്ക്ഡ്ഇൻ. തൊഴിലന്വേഷകർക്ക് അവരുടെ ബയോഡാറ്റ പോസ്റ്റ് ചെയ്യാനും തൊഴിലുടമകൾക്ക് അവരുടെ ജോലി ലിസ്റ്റിംഗുകൾ പോസ്റ്റ് ചെയ്യാനും ഏറെ ആശ്രയിക്കുന്ന പ്രൊഫഷണൽ കമ്മ്യൂണിറ്റി ആണിത്.
അതുകൊണ്ട് തന്നെ വിഷനറി ലീഡർ അല്ലെങ്കിൽ സ്ട്രാറ്റജിക് ഇന്നൊവേറ്റർ പോലുള്ള ഗംഭീരമായ തലക്കെട്ടുകൾ നൽകിയാണ് പലരും ഈ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റ് ഉപയോഗിക്കുന്നത്.
എന്നാൽ ഇപ്പോഴിതാ നോയിഡ ആസ്ഥാനമായുള്ള ഒരു പ്രൊഫഷണൽ ഈ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമിനെ നർമ്മത്തിന്റെ ക്യാൻവാസാക്കി മാറ്റിയിരിക്കുകയാണ്. ഓട്ടോമോട്ടീവ് വ്യവസായത്തിലെ മുൻ ഉന്നത എക്സിക്യൂട്ടീവായ അനിൽ ബവേജയാണ് ഈ നർമ്മം കലർന്ന ടൈറ്റിൽ ലിങ്ക്ഡ്ഇൻ ഇൽ നൽകിയത്. തന്റെ നിലവിലെ ജോലി പട്ടികപ്പെടുത്തുന്നതിനായി തന്റെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്തുപ്പോൾ അനിൽ കുറിച്ചത്, 'എന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ്' എന്നാണ്. പലരും
സ്‌ക്രീൻഷോട്ടായി പങ്കിട്ട ഈ മധുര പ്രഖ്യാപനം നിമിഷ നേരം കൊണ്ട് വൈറൽ ആയി മാറി. ഇതിനു നിരവധി രസകരമായ കമന്റുകളും സപ്പോർട്ടുകളും നിറയുകയാണ്. ഇന്റർനെറ്റ് സെൻസേഷനായി മാറിയിരിക്കുകയാണ് ഈ പ്രൊഫൈൽ.
അനിൽ ബവേജയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, ഹോണ്ട കാർസ് ഇന്ത്യയിൽ 16 വർഷത്തിലേറെ പരിചയസമ്പന്നനാണ്. മത്സര മേഖലയിലെ തന്റെ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജിയുടെ ഓപ്പറേറ്റിംഗ് ഹെഡ് സ്ഥാനത്തിലേക്ക് അനിലിന് പ്രൊമോഷനും ലഭിച്ചിട്ടുണ്ട്. നേടിയിട്ടുണ്ട്. പിന്നീട് മറ്റൊരു ഓട്ടോമോട്ടീവ് സ്ഥാപനത്തിൽ ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു. 2023 ഓഗസ്റ്റിൽ, ഈ റേസിൽ നിന്ന് മാറി, കൂടുതൽ വ്യക്തിപരമായ ഒരു റോൾ സ്വീകരിച്ചു. അനിലിന്റെ ലിങ്ക്ഡ്ഇൻ ബയോ ഇപ്പോൾ തന്റെ പുതിയ റോളിനെ 'ട്രെയിനി പൊസിഷൻ' എന്നാണ് നർമ്മത്തിൽ വിശദീകരിക്കുന്നത്.
Assistant to my wife.. byu/WarpFactorNin9 inLinkedInLunatics