Saturday, March 14, 2026 Last Updated 48 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 12.05 PM

കാളയുടെയും കുതിരയുടെയും വലിപ്പം, സസ്യാഹാരി: ഭീകര മൂഷികനെക്കുറിച്ച് അറിയാം

rodent, monesi

ഏകദേശം 1000 കിലോ വരെ ഭാരം, ഒന്നര മീറ്ററോളം പൊക്കം, 2.6 മീറ്റര്‍ ശരീരനീളം, ഒരു പടുകൂറ്റന്‍ എലിയെ അനുസ്മരിപ്പിക്കുന്നവയാണ് മൂഷികന്‍. ജെ.മൊനേസി എന്നായിരുന്നു ഈ വിചിത്രമൃഗത്തിന്റെ പേര്. തെക്കേ അമേരിക്കയില്‍ നദീസംഗമ മേഖലകളിലാണു പൂര്‍ണ സസ്യാഹാരിയായ ഈ ജീവി ജീവിച്ചിരുന്നത്. ഒരു കാളയുടെയോ കുതിരയുടേയോ വലുപ്പമുണ്ടായിരുന്നു ഈ എലിവീരന്.

40 ലക്ഷം വര്‍ഷം മുന്‍പായിരുന്നു ഈ ജീവിയുടെ കാലയളവ് തെക്കേ അമേരിക്കയില്‍ അനേകം ഫോസിലുകള്‍ കണ്ടെത്തിയ ഗവേഷകനായ ആല്‍വാരോ മോനെസിനോടുള്ള ബഹുമാന സൂചകമായിട്ടാണ് ഈ ജീവിക്ക് മോനേസി എന്നു പേരു നല്‍കിയത്. റോഡന്റ് അഥവാ മൂഷികവര്‍ഗത്തില്‍പെട്ട ഏറ്റവും വലിയ ജീവിയായിട്ടാണ് മൊനേസി വിലയിരുത്തപ്പെടുന്നത്. മൂഷിക വര്‍ഗത്തില്‍പെടുന്ന എലികളെയും അണ്ണാന്‍മാരെയും പോലെ വലിയ രണ്ടു മുന്‍പല്ലുകള്‍ ഉണ്ടായിരുന്നു.പഴങ്ങളും ജലസസ്യങ്ങളുമായിരുന്നു ഇവയുടെ പ്രധാന ഭക്ഷണം. വേരുകളും മരത്തടികളും ഇവ കഴിച്ചിരുന്നെന്നും ഗവേഷകര്‍ പറയുന്നു.

936 പൗണ്ടായിരുന്നു ഇവയ്ക്ക് കടിക്കാന്‍ പറ്റിയിരുന്ന പരമാവധി ശക്തി ഇന്നത്തെ കാലത്തെ കടുവകളുടെ കടിശക്തിയുടെ 3 മടങ്ങാണ് ഇതെന്നു ഗവേഷകര്‍ പറയുന്നു.

Ads by Google
Monday 15 Sep 2025 12.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW