Wednesday, March 11, 2026 Last Updated 56 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 14 Sep 2025 05.51 PM

എൻ എം വിജയന്റെ കുടുംബം ആവശ്യപ്പെട്ടാൽ ബാധ്യത ഏറ്റെടുക്കാൻ സിപിഐഎം തയ്യാർ; എം വി ജയരാജൻ

പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കാനായി അധ്വാനിച്ച കുടുംബമാണ് എൻ എം വിജയന്റേത് എന്നിട്ടും ഒരു കോൺഗ്രസുകാരനും തിരിഞ്ഞ് നോക്കിയില്ല എം വി ജയരാജൻ പറഞ്ഞു
uploads/news/2025/09/800827/5.gif
photo - facebook

വയനാട് : ആത്മഹത്യക്ക് ശ്രമിച്ച എന്‍.എം വിജയന്റെ മരുമകള്‍ പത്മജയെ കണ്ട് സിപിഐഎം നേതാവ് എം.വി ജയരാജന്‍. ബത്തേരിയിലെ ആശുപത്രിയിലെത്തിയാണ് ജയരാജന്‍ പത്മജയെ കണ്ടത്. എം.എന്‍ വിജയന്റെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാന്‍ സിപിഐഎം തയ്യാറാണെന്ന് എം.വി ജയരാജന്‍ പറഞ്ഞു.

കടം വീട്ടാനുള്ള പണം നൽകുന്നതുമായി പാർട്ടിയുമായി ഉണ്ടാക്കിയ കരാർ നേതാക്കൾ ലംഘിച്ചു എന്ന ആരോപണത്തിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി നടത്തിയ സംഭാഷണം എൻ എം വിജയൻറെ കുടുംബം പുറത്തുവിട്ടു.കോൺഗ്രസ് കയ്യൊഴിഞ്ഞാൽ സിപിഐഎം സഹായിക്കും. എൻ എം വിജയൻറെ കുടുംബത്തിനൊപ്പം നൽകുകയാണ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എംവി ജയരാജൻ.

കരാറിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സിദ്ദിഖ് എംഎൽഎ ലംഘിച്ചു.അതാണ് പദ്മജയുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയതും. തിരുവഞ്ചൂർ പോലും ഈ സംഘത്തിന്റെ കൊള്ളരുതായ്മയ്ക്കെതിരായി മനസ്സിൽ പ്രതിഷേധമുള്ള കോൺഗ്രസ് നേതാവാണ്. കെപിസിസി നിയോഗിച്ച സംഘത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും ഉണ്ടായിരുന്നു. കുടുംബത്തിന്റെ ബാധ്യതകൾ തീർക്കാമെന്ന് അന്നത്തെ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരുന്നതാണ് എന്നാൽ ഇപ്പോഴത്തെ പ്രസിഡന്റ് പറയുന്നതോ ഞങ്ങൾക്ക് എല്ലാ ബാധ്യതകളും ഏറ്റെടുക്കാൻ കഴിയില്ലെന്നാണ്. എൻ എം വിജയൻ വായ്പയെടുത്ത തുകയിൽ 14 ലക്ഷം രൂപ കുടുംബം തിരിച്ചടച്ചു.പിന്നെ എന്ത് സഹായമാണ് അവർ ചെയ്തത്. പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കാനായി അധ്വാനിച്ച കുടുംബമാണ് എൻ എം വിജയന്റേത് എന്നിട്ടും ഒരു കോൺഗ്രസുകാരനും തിരിഞ്ഞ് നോക്കിയില്ല എം വി ജയരാജൻ പറഞ്ഞു

Ads by Google
Ads by Google
LATEST NEWS
TRENDING NOW