Saturday, March 14, 2026 Last Updated 14 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 14 Sep 2025 01.28 PM

റീല്‍ ഷൂട്ടിനായി റെയില്‍വേ ട്രാക്കില്‍ കിടന്നു, ട്രെയിന് കടന്നുപോയതിന് പിന്നാലെ എഴുന്നേറ്റു: യുവാവിനെതിരെ കടുത്ത ജനരോഷം

man, railway, track, video

സമൂഹ മാധ്യമങ്ങളില്‍ ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കുമായി എന്ത് അഭ്യാസപ്രകടനവും കാണിക്കുന്ന നിരവധി ആളുകളുണ്ട്. ഇവയില്‍ പല പ്രവണതകളും കടുത്ത ആഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഞെട്ടിക്കുന്ന സംഭവങ്ങളുടെ അനേകം വീഡിയോകള്‍ നാം കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിന്റെ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. റെയില്‍വേ ട്രാക്കില്‍ കിടക്കുന്ന ഒരു യുവാവിന്റേതാണ് വീഡിയോ. വൈറലാവാന്‍ വേണ്ടിയാണ് ട്രെയിന്‍ കടന്നു പോകുമ്പോഴും യുവാവ് ട്രാക്കില്‍ കിടന്ന് വീഡിയോ എടുക്കുന്നത് എന്നാണ് വിമര്‍ശനം.

@nidhiambedkar എന്ന യൂസറാണ് വീഡിയോ എക്‌സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. റീലുണ്ടാക്കുന്നതിന് വേണ്ടി ആളുകള്‍ സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കുന്നു. ഇത്തരം ആളുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ തന്നെ എടുക്കണം എന്നാണ് വീഡിയോയുടെ കാപ്ഷനില്‍ പറഞ്ഞിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഒരു യുവാവ് റെയില്‍വേ ട്രാക്കില്‍ കിടക്കുന്നതാണ്. ആ സമയത്ത് ഒരു ട്രെയിന്‍ കടന്നുപോകുന്നു. ട്രെയിന്‍ കടന്നു പോകുന്നത് വരെയും യുവാവ് റെയില്‍വേ ട്രാക്കില്‍ തന്നെ കിടക്കുന്നു. ട്രെയിന്‍ കടന്നു പോയി കഴിയുമ്പോള്‍ പരിക്കൊന്നും ഏല്‍ക്കാതെ എഴുന്നേറ്റ് വരുന്ന യുവാവിനെയും വീഡിയോയില്‍ കാണാം. വീഡിയോ പകര്‍ത്തുന്നയാള്‍, എങ്ങനെ കിടക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും യുവാവിന് നല്‍കുന്നുണ്ട്.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് യുവാക്കളെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്. ഇത്തരം കാഴ്ചകള്‍ ഇന്ന് സാധാരണമായിരിക്കുന്നു, എങ്ങോട്ട് നോക്കിയാലും ഇത്തരത്തിലുള്ള വിഡ്ഢിത്തങ്ങള്‍ ചെയ്യുന്നവരെ കാണാം എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാള്‍ പറഞ്ഞിരിക്കുന്നത്, ഇതിനെതിരെ കര്‍ശനമായ നടപടി തന്നെ വേണം എന്നാണ്. റീലുകള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കു

Ads by Google
Sunday 14 Sep 2025 01.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW