Saturday, March 14, 2026 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 14 Sep 2025 09.59 AM

വളര്‍ത്തുനായയെ കടന്നാക്രമിച്ച പിറ്റ്ബുളിനെ തിരിച്ചുകടിച്ച് വയോധിക

woman, bite, pitbull

നായ്ക്കളില്‍ ഏറ്റവും വലിയ അപകടകാരികളായ ഇനമാണ് പിറ്റ്ബുള്‍. ഇവയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്കാണ് ജീവന്‍ നഷ്ടമാകുകയും ഗുരുരതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുളളത്. ഇവയോട് പൊരുതി ജയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ രക്ഷിക്കാനായി, അതിനെ ആക്രമിച്ച ഒരു പിറ്റ്ബുള്‍ നായയെ തിരിച്ചുകടിച്ചിരിക്കുകയാണ് ഒരു വയോധിക. യുഎസിലെ ഓര്‍ലാന്‍ഡോയിലുള്ള ഷേര്‍ളി പാസമാനിക്കാണ് പിറ്റ്ബുളിനെ കടിച്ചത്.

തന്റെ വളര്‍ത്തുനായ സ്പാര്‍ക്കിയുമായി ഒരു ഗ്രോസറി കടയില്‍ ചെന്ന ഷേര്‍ളി തിരിച്ചിറങ്ങുമ്പോഴാണ് അതിനെ പെട്ടെന്ന് ഒരു പിറ്റ്ബുള്‍ ഓടിവന്ന് ആക്രമിക്കുന്നത് കണ്ടത്. ഇതോടെയാണു സ്പാര്‍ക്കിയെ രക്ഷിക്കാനായി ഷേര്‍ളി പിറ്റ്ബുളിന്റെ കഴുത്തിനു പുറകില്‍ കടിച്ചത്. ഇതോടെ ഒന്നമ്പരന്ന പിറ്റ്ബുള്‍ കടിവിട്ടതോടെ സ്പാര്‍ക്കി രക്ഷപ്പെട്ടു. പിറ്റ്ബുളിന്റെ ഉടമ ഉടന്‍ സ്ഥലത്തെത്തി അതിനെ കൊണ്ടുപോകുകയും ചെയ്തു.

ലോകമെമ്പാടും പരിചിതമായ പിറ്റ്ബുള്‍ അക്രമസംഭവങ്ങളുടെ പേരിലും ശ്രദ്ധനേടിയിട്ടുള്ള നായയാണ്. സ്റ്റാഫോഡ്ഷയര്‍ ബുള്‍ ടെറിയര്‍, അമേരിക്കന്‍ സ്റ്റാഫോഡ്ഷയര്‍ ടെറിയര്‍, അമേരിക്കന്‍ പിറ്റ്ബുള്‍ ടെറിയര്‍ എന്നീ ബ്രീഡുകളെയാണു പൊതുവായി പിറ്റ്ബുള്‍ എന്നു പറയുന്നത്. അമേരിക്കന്‍ ബുള്‍ഡോഗ്, ബുള്‍ ടെറിയര്‍ എന്നീ നായ ഇനങ്ങളെയും ചിലപ്പോള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. പ്രത്യേകതയുള്ള വലിയ ശിരസ്സും നീണ്ടു മടങ്ങിയ ചെവികളും പേശീബലമുള്ള ശരീരവും ഉറപ്പുള്ള കഴുത്തും ഇവയ്ക്കുണ്ട്. യുഎസില്‍ 30 ലക്ഷത്തിനും 50 ലക്ഷത്തിനുമിടയില്‍ പിറ്റ്ബുള്‍ നായകളുണ്ടെന്നു കണക്കാക്കപ്പെടുന്നു. ആറടിപ്പൊക്കമുള്ള മതിലുകള്‍ പോലും ചാടിക്കടക്കാന്‍ ഇവയ്ക്കു കഴിവുണ്ട്.

Ads by Google
Sunday 14 Sep 2025 09.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW