Wednesday, March 11, 2026 Last Updated 25 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 01.43 PM

‘എന്റെ നല്ല പാതി, ഉറ്റ സുഹൃത്ത്, ആശ്വാസം;എന്റെ മിസ്സിസ് ആയ ശേഷമുള്ള ആദ്യ ജന്മദിനം ആയതിനാല്‍ സ്പെഷ്യലാണ്...’’ആര്യയ്ക്ക് ബര്‍ത്ത്ഡേ സര്‍പ്രൈസ് നല്‍കി സിബിന്‍

ആര്യയുടെയും സിബിന്റെയും വിവാഹചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായി മാറിക്കൊണ്ടിരുന്നത്. ഇപ്പോഴിതാ വിവാഹശേഷമുള്ള ആര്യയുടെ ആദ്യത്തെ ബര്‍ത്ത്ഡേയ്ക്ക് സര്‍പ്രൈസ് നല്‍കുകയാണ് സിബിന്‍.
Arya, Sibin Benjamin
Sibin is giving Arya a surprise on her first birthday after marriage (Image Source: Instagram)

മലയാളസിനിമാപ്രേക്ഷകര്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഏറെയിഷ്ടമുള്ള അവതാരകയും അഭിനേത്രിയുമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലെ ഹാസ്യ കഥാപാത്രത്തിലൂടെയാണ് ആര്യ ഏറെ ശ്രദ്ധിക്കപ്പെട്ടതും, ആര്യ ബഡായ് എന്ന പേരിലേക്ക് മാറിയതും. ബിഗ്‌ബോസ് സീസൺ 2 വിലും ആര്യ പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയിലടക്കം താരമിപ്പോള്‍ തിളങ്ങുന്നത് ആര്യ ബഡായ് എന്ന പേരിലാണ്. ബഡായ് ബംഗ്ലാവിന് ശേഷം സിനിമകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവമായ താരം എല്ലാവിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
അടുത്തിടെയാണ് താരം തന്റെ സുഹൃത്തായ സിബിന്‍ ബെഞ്ചമിനെ ജീവിതപങ്കാളിയാക്കിയത്. വളരെ ആഘോഷപൂര്‍വ്വം നടന്ന ചടങ്ങില്‍ ആര്യയുടെ മകള്‍ ഖുഷിയാണ് മുന്‍പന്തിയിലുണ്ടായിരുന്നത്. ആര്യയുടെയും ഡിജെയും കൊറിയോഗ്രാഫറുമായ സിബിന്റെയും സുഹൃത്തുക്കളും സെലിബ്രിറ്റികളും ബന്ധുക്കളുമൊക്കെ പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുയും ചെയ്തിരുന്നു.
ഇപ്പോഴിതാ വിവാഹശേഷമുള്ള ആര്യയുടെ ജന്മദിനം സര്‍പ്രൈസ് നല്‍കി ആഘോഷമാക്കുകയാണ് സിബിന്‍. ഇന്‍സ്റ്റാഗ്രാമില്‍ സിബിന്‍ പങ്കുവച്ച വീഡിയോയില്‍ ​ഹാപ്പി ബര്‍ത്ത്ഡേ എഴുതിയ ബൊക്കെയുമായി സിബിന്‍ വരുന്നതും സുഹൃത്തുക്കള്‍ ആര്യയ്ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും ഹാപ്പി ബര്‍ത്ത്ഡേ വൈഫി എന്നെഴുതിയ കേക്കിന്റെയും മറ്റ് സ്വീറ്റ്സുകളുടെയുമൊക്കെ ചിത്രങ്ങളുമുണ്ട്.
‘‘എന്റെ ഭാര്യയ്ക്ക് ജന്മദിനാശംസകൾ. എന്റെ മിസ്സിസ് എന്ന നിലയിൽ നിങ്ങളുടെ ആദ്യ ജന്മദിനമായതിനാൽ ഈ ജന്മദിനം വളരെ പ്രത്യേകതയുള്ളതാണ്. എന്റെ ഉറ്റ സുഹൃത്ത്, എന്റെ ആശ്വാസം, എന്റെ കൂട്ടുകാരി, എന്റെ ഉറ്റതും നല്ലതുമായ പകുതി....ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു...വരാനിരിക്കുന്ന നല്ല നാളുകള്‍ക്കായി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സിബിന്‍ ചിത്രങ്ങളും വീഡിയോയും പങ്കിട്ടിരിക്കുന്നത്. വീഡിയോയില്‍ ഏറെ സന്തോഷത്തോടെ സര്‍പ്രൈസ് ആസ്വദിക്കുന്ന ആര്യയെയും കാണാം. സിബിന്റെ പോസ്റ്റിന് ‘താങ്ക്യൂ സോ മച്ച് മൈ ലവ്’ എന്നാണ് ആര്യ നല്‍കിയിരിക്കുന്ന കമന്റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW