-->
കഴിഞ്ഞ ഓഗസ്റ്റ് 20 നായിരുന്നു നടിയും അവതാരകയുമായ ആര്യയുടെയും ഡിജെ ആയ സിബിന്റെയും വിവാഹം. ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
ഇപ്പോഴിതാ സിബിന്‍ തന്നെ പ്രേപ്പോസ് ചെയ്ത വീഡയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ആര്യ. കഴിഞ്ഞ വര്‍ഷം ആര്യയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ സര്‍പ്രൈസ്. വീഡിയോയ്‌ക്കൊപ്പം മനോഹരമായൊരു കുറിപ്പും ആര്യ പങ്കുവെച്ചിട്ടുണ്ട്.
‘2024 സെപ്റ്റംബര്‍ 17 ന് എന്റെ ഫ്‌ളാറ്റിന്റെ വാതിലും തുറന്ന് ഞാന്‍ ഉളളിലേക്ക് നടന്നു വരുമ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലേക്ക് ഞാന്‍ പ്രവേശിക്കുകയാണെന്ന് ഒരിക്കല്‍പോലും ഞാന്‍ ചിന്തിച്ചില്ല.
എല്ലാ വര്‍ഷവും എനിക്ക് ലഭിക്കാറുളളതുപോലെ ഒരു നോര്‍മല്‍ സര്‍പ്രൈസ് ബര്‍ത്ത്‌ഡേ പാര്‍ട്ടി ആയിരിക്കും , അല്ലാതെ അതിന് അപ്പുറത്തേക്ക് എന്തെങ്കിലും അവിടെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയിട്ടേയില്ല. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാര്യം കൂടി അന്ന് സംഭവിച്ചു.
സിബിന്‍ എന്നെ പ്രപ്പോസ് ചെയ്തു. ഞാനും ഖുഷിയും ചേര്‍ന്ന് ഉച്ചത്തില്‍ ജീവിതത്തില്‍ ആദ്യമായി ഒരു യെസ് പറഞ്ഞ ദിവസം കൂടിയായിരുന്നു അന്ന്. ഈ പ്രപ്പോസല്‍ വീഡിയോ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഇവിടെ പങ്കുവെക്കുന്നു ’ആര്യ കുറിച്ചു.