Friday, March 13, 2026 Last Updated 36 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.11 AM

എന്നെയും, ഖുഷിയേയും കാത്തിരിക്കുന്നവരില്‍ ഇവരുമുണ്ട്; സിബിന്റെ ഫാമിലിക്കൊപ്പം ആര്യ; ചിത്രങ്ങള്‍

arya-badai-
photo-www.instagram.com/arya.badai/

അഭിനേത്രിയും അവതാരകയുമായ ആര്യ സോഷ്യല്‍മീഡിയയിലും സജീവമാണ്.കഴിഞ്ഞ വര്‍ഷമായിരുന്നു ആര്യയും കൊറിയോ​ഗ്രഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായത്. ഒന്നിച്ച് ഷോയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഇവരുടെ പ്രണയം അധികമാരും അറിഞ്ഞിരുന്നില്ല. എന്‍ഗേജ്‌മെന്റ് ചിത്രം പങ്കിട്ടായിരുന്നു ആര്യ സന്തോഷം പങ്കിട്ടത്. വിവാഹമോചിതനും, ഒരു കുട്ടിയുടെ പിതാവുമാണ് സിബിന്‍. ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായിരുന്നു വിവാഹം നടന്നത്. ചടങ്ങുകളിലെല്ലാം തിളങ്ങി നിന്നത് മകളായ ഖുഷി ആയിരുന്നു. അവള്‍ക്ക് അറിയുന്ന, അവളെ മനസിലാക്കുന്നൊരാളായിരിക്കണം ഇനി ജീവിതത്തിലേക്ക് വരേണ്ടതെന്ന് ആഗ്രഹിച്ചിരുന്നു. സിബിനും മോളും നേരത്തെ തന്നെ നല്ല കൂട്ടായിരുന്നു. നിങ്ങള്‍ക്ക് ഒന്നിച്ചൂടേ മമ്മിയെന്ന് ഖുഷി തന്നെ ചോദിച്ചിരുന്നതായും ആര്യ പറഞ്ഞിരുന്നു.

സിബിനും ആര്യയും പിരിഞ്ഞോയെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു അടുത്തിടെ സോഷ്യല്‍മീഡിയയില്‍ അരങ്ങേറിയത്. പോസ്റ്റുകളിലൊന്നും സിബിന്‍ കൂടെയില്ലല്ലോ, ഈ ബന്ധവും പിരിഞ്ഞോ എന്നായിരുന്നു ചോദ്യങ്ങള്‍. ഇപ്പോഴിതാ പുതിയ പോസ്റ്റിലൂടെയായി സംശയങ്ങള്‍ക്ക് വ്യക്തത നല്‍കിയിരിക്കുകയാണ്. ദ ബെഞ്ചമിന്‍സ്. എന്നെയും, ഖുഷിയേയും കാത്തിരിക്കുന്നവരില്‍ ഇവരുമുണ്ട്. മനോഹരമായ സ്‌നേഹത്തിലൂടെ ഞങ്ങളുടെ ലോകത്തെ സുന്ദരമാക്കുന്നവര്‍. എന്റെ ഫാമിലി എന്നായിരുന്നു ക്യാപ്ഷന്‍. സിബിന്റെ മാതാപിതാക്കളും, സഹോദരനുമൊപ്പമുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW