-->
പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സീറ്റിനെ ചൊല്ലി യാത്രക്കാര്‍ തമ്മില്‍ വഴക്കിടുന്നത് ഒരു പുതിയ സംഭവമല്ല. പ്രത്യേകിച്ചും ബസുകളില്‍. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളും നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ബെംഗളൂരുവില്‍ നിന്നുള്ള അതുപോലെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. എന്നാല്‍, യാത്രക്കാര്‍ പരസ്പരം അല്ല വഴക്കുണ്ടാക്കുന്നത്. ഒരു യാത്രക്കാരിയും ഡ്രൈവറും തമ്മിലാണ് വഴക്ക്. യാത്രക്കാരി ഡ്രൈവറുടെ സീറ്റിനരികിലേക്ക് പോവുകയും ഡ്രൈവറുമായി വഴക്കുണ്ടാക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്.
കര്‍ണാടക പോര്‍ട്‌ഫോളിയോ എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എക്‌സില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ യുവതി നേരെ ഡ്രൈവറുടെ സീറ്റിനരികിലേക്ക് ചെല്ലുന്നതാണ് കാണുന്നത്. െ്രെഡവറുടെ തൊട്ടടുത്ത് കണ്ടക്ടറും ഇരിക്കുന്നുണ്ട്. ഇവിടയെത്തിയ യുവതി െ്രെഡവറോട് കയര്‍ക്കുന്നതാണ് പിന്നീട് കാണുന്നത്. ഇരുവരും തമ്മില്‍ വലിയ വഴക്ക് തന്നെയാണ് നടക്കുന്നത്. കണ്ടക്ടര്‍ ഇരുവരേയും ശാന്തരാക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഇരുവരും വഴക്ക് തുടരുകയാണ്.
അവസാനം യുവതി ഡ്രൈവറെ അക്രമിക്കാന്‍ പോകുന്നതും ഡ്രൈവര്‍ യുവതിയെ തല്ലുന്നതും വീഡിയോയില്‍ കാണാം. പീനിയയ്ക്കടുത്തുള്ള തുമകുരു റോഡിലൂടെ ഓടുന്ന ബസിലാണ് സംഭവം നടന്നത് എന്നാണ് വീഡിയോയുടെ കാപ്ഷനില്‍ പറയുന്നത്. സ്ത്രീ യാത്രക്കാരിയും ഡ്രൈവറും തമ്മിലുള്ള വാക്കുതര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ഇരുവരും പരസ്പരം തല്ലുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സമീപത്ത് നിന്ന ഒരാളുടെ മൊബൈല്‍ ഫോണിലാണ് ഈ രംഗം പകര്‍ത്തിയത്. ഇത് പിന്നീട് വൈറലായി മാറുകയായിരുന്നു. വാക്കേറ്റവും കയ്യാങ്കളിയും നടക്കാനുള്ള കാരണം വ്യക്തമല്ല എന്ന് വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിരിക്കുന്നതായി കാണാം.