Thursday, March 12, 2026 Last Updated 11 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 08.48 AM

' ഞങ്ങളുടെ കുഞ്ഞു ലോകം' ; മകന്റെ മുഖം വെളിപ്പെടുത്തി ദിയ കൃഷ്ണ

shared, face
photo-www.instagram.com/_diyakrishna_/

മകന്‍ ഓമിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ദിയ കൃഷ്ണ. കുഞ്ഞു ജനിച്ച് രണ്ടു മാസം പൂര്‍ത്തിയായി എങ്കിലും മുഖം ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഇതിന്റെ പേരില്‍ ദിയക്ക് ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.

നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ യഥാര്‍ത്ഥ പേര്. സൂര്യകാന്തി പൂക്കള്‍ക്കിടയില്‍ കുഞ്ഞിനെ പിടിച്ചുനില്‍ക്കുന്ന ദിയയെ അശ്വിന്‍ ചുംബിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ' ഞങ്ങളുടെ കുഞ്ഞു ലോകം' എന്നാണ് ചിത്രത്തിന് ദിയ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

ദിയയുടെ പോസ്റ്റ് നിമിഷ നേരത്തിനുളളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയതില്‍ സന്തോഷം അറിയിക്കുന്നത്. കുഞ്ഞിന്റെ മുഖം അശ്വിനെ പോലെയാണോ ദിയയെ പോലെയാണോ എന്ന രസകരമായ തര്‍ക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW