Saturday, March 14, 2026 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 08.40 AM

യാത്രയ്ക്കിടെ യുവതിയുടെ എയര്‍പോഡ് നഷ്ടമായി: കണ്ടെത്താനായി ഓട്ടോ ഡ്രൈവര്‍ ചെലവഴിച്ചത് ഒന്നര മണിക്കൂര്‍

woman, airpod, auto, driver

യാത്രക്കാരിയായ യുവതിയുടെ നഷ്ടപ്പെട്ട എയര്‍പോഡ് കണ്ടെത്താന്‍ ഒരു ഓട്ടോ ഡ്രൈവര്‍ സഹായത്തിനെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പാലക് മല്‍ഹോത്ര എന്ന എക്‌സ് ഉപഭോക്താവ് പങ്കുവെച്ച സംഭവക്കുറിപ്പിന് സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയോടെയാണ് ലഭിച്ചത്. യാത്രയ്ക്കിടെ നഷ്ടപ്പെട്ട് പോയ എയര്‍പോഡ് കണ്ടെത്താന്‍ ഏതാണ്ട് ഒന്നര മണിക്കൂറോളമാണ് ഓട്ടോ െ്രെഡവര്‍ ചെലവഴിച്ചത്. അത്രയും നേരം ഓട്ടം പോയിരുന്നെങ്കില്‍ അദ്ദേഹത്തിന് കുറച്ച് പണം സമ്പാദിക്കാമായിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് വച്ച ഓട്ടോ െ്രെഡവറുടെ തീരുമാനത്തെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിനന്ദിച്ചു.

ഒരു ഓട്ടോറിക്ഷ യാത്രക്കിടയിലാണ് യുവതിയുടെ എയര്‍പോഡ്‌സ് നഷ്ടപ്പെട്ടത്. ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങിയതിന് ശേഷമാണ് തന്റെ കൈവശം എയര്‍പോഡ്‌സില്ലെന്ന് എന്ന കാര്യം യുവതി ശ്രദ്ധിച്ചത് തന്നെ. ഉടന്‍ തന്നെ 'ഫൈന്‍ഡ് മൈ' ഫീച്ചര്‍ ഉപയോഗിച്ച് താന്‍ മുന്‍പ് കയറിയ ഓട്ടോറിക്ഷയില്‍ അതുണ്ടെന്ന് അവര്‍ കണ്ടെത്തി. തുടര്‍ന്ന് മറ്റൊരു ഓട്ടോറിക്ഷ ബുക്ക് ചെയ്യുകയും ആ െ്രെഡവറോട് തന്റെ നഷ്ടപ്പെട്ടുപോയ എയര്‍പോഡ്‌സിന്റെ ലൊക്കേഷന്‍ പിന്തുടരാന്‍ യുവതി ആവശ്യപ്പെടുകയുമായിരുന്നു.

മൂന്ന് സ്ഥലങ്ങളിലായി ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട ഒരു തിരച്ചിലായിരുന്നു നടന്നത്. ആദ്യത്തെ ഓട്ടോ െ്രെഡവര്‍ എയര്‍പോഡ്‌സ് എടുത്തതായി യുവതി ആദ്യം കരുതിയെങ്കിലും, മറ്റൊരു യാത്രക്കാരനാണ് അത് എടുത്തതെന്ന് പിന്നീട് മനസ്സിലായി. ഈ അന്വേഷണത്തില്‍ ഏറെ സഹായിച്ചത് ദര്‍ശന്‍ എന്ന, യുവതി രണ്ടാമത് വിളിച്ച ഓട്ടോറിക്ഷയുടെ െ്രെഡവറായിരുന്നു. ദര്‍ശന്‍ ക്ഷമയോടെ അവരെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോവുക മാത്രമല്ല, ആദ്യത്തെ െ്രെഡവറെ കൊണ്ട് ആ യാത്രക്കാരനെ കണ്ടെത്തി എയര്‍പോഡുകള്‍ തിരികെ വാങ്ങാനും സഹായിച്ചു.

ഇത് അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. കാരണം യുവതിക്ക് കന്നടയും ദര്‍ശന് യുവതിക്ക് അറിയാമായിരുന്ന ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും അത്ര കാര്യമായി അറിയില്ലായിരുന്നു. എന്നിട്ടും, ഭാഷയെ പോലും മറികടന്ന് ആംഗ്യങ്ങളിലൂടെയും മുറിഞ്ഞ വാക്കുകളിലൂടെയും ദര്‍ശന്‍ കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കുകയും യുവതിയെ സഹായിക്കുകയുമായിരുന്നെന്ന് കുറിപ്പില്‍ പറയുന്നു. അവസാനം, മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനോടുവില്‍ യുവതിക്ക് അവരുടെ എയര്‍പോഡ്‌സ് തിരികെ ലഭിച്ചു.

യുവതി തന്റെ പോസ്റ്റില്‍ കുറിച്ചതിങ്ങനെയായിരുന്നു 'എല്ലാ നായകന്മാരും കാപ്പ് ധരിക്കാറില്ല. ചിലര്‍ ബെംഗളൂരുവില്‍ ഓട്ടോ ഓടിക്കുന്നു.' കുറിപ്പ് വൈറലായതോടെ നിരവധി ആളുകള്‍ ഓട്ടോറിക്ഷ െ്രെഡവര്‍ ആയ ദര്‍ശനെ അഭിനന്ദിച്ച് രംഗത്തെത്തി. ഇത്തരത്തില്‍ സഹായമനസ്‌കരായ ആളുകള്‍ അപൂര്‍വമാണെന്നും നെറ്റിസന്‍സ് അഭിപ്രായപ്പെട്ടു.

Ads by Google
Saturday 13 Sep 2025 08.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW