Wednesday, March 11, 2026 Last Updated 29 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 12 Sep 2025 09.44 PM

സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയാകും, നേപ്പാളില്‍ സർക്കാരിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിത

nepal

നേപ്പാളിന്റെ ചരിത്രത്തിൽ വീണ്ടും ഇടംനേടി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി. രാജ്യത്തെ ഇടക്കാല സർക്കാരിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി അവർ മാറി. 2016 ജൂലൈയിൽ നേപ്പാളിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് എന്ന അവരുടെ നേട്ടത്തിന് പിന്നാലെയാണിത്. നേരത്തേ സുശീല കർകിയുടെ നേതൃത്വത്തിൽ താൽക്കാലിക സർക്കാർ രൂപീകരിക്കാൻ ധാരണയായിരുന്നു.

പ്രസിഡന്റ് രാം ചന്ദ്ര പൌഡലിന്റെ സാന്നിധ്യത്തിൽ , സൈനിക മേധാവി അശോക് രാജ് സിഗ് ഡൽ വിവിധ ജെൻ സി സംഘങ്ങളുമായി നടത്തിയ ചർച്ചകളിലാണ് സുശീല കർക്കിയെ ഭരണ ചുമതല ഏൽപ്പിക്കാനുള്ള തീരുമാനത്തില്‍ എത്തിയത്. രാഷ്ട്രീയ കലാപങ്ങള്‍ കാരണം രാജ്യം അനിശ്ചിതാവസ്ഥയിലായിരുന്നതിനാല്‍ സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഈ നീക്കം രാജ്യത്ത് സ്ഥിരത കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

നേപ്പാൾ ഭരണഘടന അനുസരിച്ച് സുപ്രീംകോടതി മുൻ ജഡ്ജിമാർക്ക് വിരമിച്ച ശേഷം മറ്റ് ഭരണഘടനാ ചുമതലകൾ ഏറ്റെടുക്കാനാകില്ല. ഇക്കാര്യത്തിൽ ഉൾപ്പെടെ ഇളവുകൾ ആകാമെന്ന് പ്രസിഡണ്ട്‌ വ്യക്തമാക്കി. നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ എംഡി കുൽമാൻ ഗിസിംഗിന്റേതടക്കമുള്ള പേരുകൾ ഉയർന്നു വന്നെങ്കിലും സുശീല കർക്കിക്കാണ് കൂടുതൽ പിന്തുണ ലഭിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW