Saturday, March 14, 2026 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 12 Sep 2025 02.23 PM

ഇനി നീ ഒറ്റയ്ക്കല്ല: അനാഥയായ സീബ്രകുഞ്ഞിന് അമ്മയുടെ സ്‌നേഹം നല്‍കുന്ന മൃഗശാല ജീവനക്കാരന്‍, വീഡിയോ വൈറല്‍

zookeeper, mommy, orphan, zebra, cub

ഹൃദയ സ്പര്‍ശിയായ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം കെനിയയിലെ ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫ് ട്രസ്റ്റില്‍ നിന്ന് പുറത്തുവന്ന ഒരു വീഡിയോയാണ് നെറ്റീസണ്‍സിന്റെ മനം കവരുന്നത്. ഈ വീഡിയോയില്‍ ഒരു അനാഥയായ സീബ്രക്കുഞ്ഞിന് അതിന്റെ പരിചാരകന്‍ തന്നെ സ്വയം അമ്മയായി മാറി സ്‌നേഹം നല്‍കുന്ന ദൃശ്യങ്ങളാണുണ്ടായിരുന്നത്. സീബ്രക്കുഞ്ഞ് അതിന്റെ സൂക്ഷിപ്പുകാരനെ ആശ്ലേഷിക്കുന്ന ദൃശ്യങ്ങള്‍ ഏറെ ഹൃദയസ്പര്‍ശിയാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നു.

അനാഥയായ ബോംബി എന്ന സീബ്രക്കുഞ്ഞും അതിന്റെ സൂക്ഷിപ്പുകാരനായ പീറ്ററുമാണ് വീഡിയോയിലുള്ളത്. ബോംബിയ്ക്ക് താന്‍ അതി കുടുംബത്തില്‍ തന്നെയുള്ള ആളാണെന്ന് തോന്നിപ്പിക്കുന്നതിനായി പീറ്റര്‍ സീബ്രാ വരകളുള്ള ഒരു വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. പീറ്റര്‍നോട് ചേര്‍ന്ന് നില്‍ക്കുന്ന ബോംബിയെ അദ്ദേഹം ആശ്ലേഷിക്കുമ്പോള്‍ അത് കൂടുതല്‍ കൂടുതല്‍ അദ്ദേഹത്തോട് അടുത്തുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. പീറ്ററാകട്ടെ ഏറെ സ്‌നേഹത്തോടെ ബോംബിയെ തലോടുകയും ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്. തന്നിലൂടെ ഒരു അമ്മയുടെ സ്‌നേഹം അനാഥയായ ആ സീബ്ര കുഞ്ഞിന് നല്‍കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മനോഹരമായ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി.

വീഡിയോയില്‍ പീറ്റര്‍ ഒരു പ്രത്യേക സീബ്രവരകളുള്ള കോട്ട് ധരിച്ചിരിക്കുന്നത് കാണാം, ഇത് ബോംബിയെ അദ്ദേഹവുമായി സുരക്ഷിതമായി അടുക്കാന്‍ സഹായിക്കുന്നതിനാണ്. സീബ്രകള്‍ പ്രധാനമായും കാഴ്ചയെ ആശ്രയിക്കുന്ന ജീവികളാണെന്ന് ട്രസ്റ്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പറയുന്നു. ഈ കോട്ട് ബോംബിക്ക് ഒരു വ്യക്തിയോട് മാത്രം അമിതമായി അടുപ്പം തോന്നാതെ, അതിന്റെ സൂക്ഷിപ്പുകാരുമായി അടുക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് കുറിപ്പ് അവകാശപ്പെടുന്നു.

കുഞ്ഞ് സീബ്രയും അതിന്റെ സൂക്ഷിപ്പുകാരനും തമ്മിലുള്ള ശക്തമായ ബന്ധം ഈ വീഡിയോ കാണിച്ചു തരുന്നു. ഈ വര്‍ഷം ആദ്യം, സിംഹങ്ങള്‍ വേട്ടയാടി ബോംബിയുടെ അമ്മയെ കൊലപ്പെടുത്തിയിരുന്നു. ഇതോടെ അനാഥയായ ബോംബിയെ രക്ഷപ്പെടുത്തിട്രസ്റ്റില്‍ എത്തിക്കുകയായിരുന്നു. രക്ഷപ്പെടുത്തുമ്പോള്‍ അവള്‍ക്ക് ഗുരുതരമായ മുറിവുകളുണ്ടായിരുന്നു, നിരന്തരമായ പരിചരണം ആവശ്യമായിരുന്നു. എന്നാലിപ്പോള്‍ അവള്‍ പൂര്‍ണ്ണ ആരോഗ്യവതിയാണ്.

Ads by Google
Friday 12 Sep 2025 02.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW