-->
നല്ല ഒരു റെസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചാലോ അതുമല്ലെങ്കില്‍ ഉത്പന്നങ്ങളോ സര്‍വീസോ ഒക്കെ സ്വീകരിച്ചാലോ ഫീഡ്ബാക്ക് അന്വേഷിക്കുന്നതും ചോദിക്കുന്നതുമൊക്കെ പതിവായി മാറിയിട്ടുണ്ട്. ഒരുപാട് ഇഷ്ടപ്പെട്ടെങ്കില്‍ മികച്ചത് എന്നുള്ള ഫീഡ്ബാക്കുകളും പലരും നല്‍കാറുമുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു യുവതി നല്‍കുന്ന ഫീഡ്ബാക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന യുവതിയോടാണ് വെയിറ്റര്‍ വന്ന് ഭക്ഷണത്തെക്കുറിച്ച് ചോദിക്കുന്നത്. വീഡിയോയില്‍ ഒരു യുവതി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത് കാണാം. അപ്പോഴാണ് ഒരു വെയിറ്റർ വന്ന് ഭക്ഷണത്തിന്റെ ഫീഡ്ബാക്ക് ചോദിക്കുന്നത്.
നല്ലതെന്നോ മോശമെന്നോ പറയുന്നതിന് പകരം യുവതി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഭക്ഷണം ഇഷ്ടമായി, അല്ലെങ്കില്‍ ഇഷ്ടമായില്ല എന്ന മറുപടിക്ക് പകരം വെയിറ്റർ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്. കസ്റ്റമറായ യുവതി വെയിറ്ററോട് അടുത്തേക്ക് വരാൻ യുവതി വെയിറ്ററോട് ആംഗ്യം കാണിച്ചു. എന്നിട്ട് സ്പൂണ്‍ ഉപയോഗിച്ച് താൻ കഴിച്ചതിന്റെ ബാക്കി ഭക്ഷണം എടുക്കുകയും, വെയിറ്ററോട് തല കുനിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ട് അയാള്‍ക്ക് ഭക്ഷണം വായില്‍വച്ചുകൊടുത്തു.
അയാള്‍ ഭക്ഷണം ചവയ്ക്കുന്നതിനിടയില്‍ എങ്ങനെയുണ്ട് ഭക്ഷണമെന്ന് യുവതി ആംഗ്യഭാഷയില്‍ ചോദിച്ചു. അയാള്‍ തലയാട്ടി. തുടർന്ന് ആ യുവതിയും ചിരിച്ചുകൊണ്ട് തല കുലുക്കി.
ലക്ഷക്കണക്കിനാളുകള്‍ കണ്ട വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. ‘ഗേള്‍ റോക്ക്ഡ് ബ്രോ ഷോക്ക്ഡ്, അടിപൊളി ഫീഡ്ബാക്ക്, ഐഡിയ സൂപ്പര്‍’ എന്നതടക്കമാണ് കമന്റുകള്‍. ഇത് സ്‌ക്രിപ്റ്റഡാണെന്ന് കമന്റിട്ടവരുമുണ്ട്. എന്തു തന്നെയായാലും ഇതിലെ നര്‍മ്മം ആസ്വദിക്കുകയാണ് സോഷ്യല്‍ മീഡിയ.