Saturday, March 14, 2026 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 12 Sep 2025 02.00 PM

മലയാളി യുവാവിനെ കല്യാണം കഴിച്ചതിന് ഒരു ഇന്ത്യക്കാരി തന്നെ വംശീയ ആക്രമണം നടത്തുന്നു: വെളിപ്പെടുത്തി ഇറ്റലിക്കാരി

italian, woman, marry, indian, man

ഒരു ഇന്ത്യന്‍ പുരുഷനെ വിവാഹം ചെയ്തതിന് തനിക്കെതിരെ വംശീയാക്രമണം നടക്കുന്നെന്ന പരാതിയുമായി ഇറ്റലിക്കാരിയായ യുവതി. 'ഏലിസാ ആന്റ് ജോണ്‍' എന്ന തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ഇത് സംബന്ധിച്ച വീഡിയോ പുറത്ത് വിട്ടത്. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ചതുകൊണ്ട് മാത്രമാണ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ പലപ്പോഴും വെറുപ്പുളവാക്കുന്നതും വംശീയവുമായ പരാമര്‍ശങ്ങള്‍ ലഭിക്കുന്നതെന്ന് ഏലി വീഡിയോയിലൂടെ പറയുന്നു. മലയാളിയായ യുവാവിനെ വിവാഹം ചെയ്തതിന് ഏലി നേരിടുന്ന വിദ്വേഷ കുറിപ്പുകളെ കുറിച്ച് സമൂഹ മാധ്യമങ്ങള്‍ സമിശ്ര പ്രതിരകരണമാണ് നടത്തിയത്.

ഏലി വിവാഹം ചെയ്തത് മലയാളിയായ ജോണിനെയാണ്. ദുബായില്‍ താമസിക്കുന്ന ഇരുവരും, തങ്ങുടെ ഇന്‍സ്റ്റാഗ്രാം പേജ് നല്‍കിയ പേര് തന്നെ 'ഏലിസാ ആന്റ് ജോണ്‍' എന്നാണ്. ഇവരിരുവരുടെയും യാത്രകളും സന്തോഷങ്ങളുമാണ് ഈ പേജിലൂടെ പങ്കുവയ്ക്കപ്പെട്ടുന്നത്. ഇത്തരം വീഡിയോകള്‍ക്ക് താഴെ തനിക്ക് മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള കുറിപ്പുകള്‍ നിരന്തരം ലഭിക്കുന്നന്നും. ഇത് ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ചത് കൊണ്ടാണെന്നും പലപ്പോഴും ഇന്ത്യന്‍ സ്ത്രീകളാണ് ഇത്തരം കമന്റുകളെഴുതുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വീഡിയോയില്‍ അത്തരമൊരു സ്ത്രീയെ ഏലി തുറന്ന് കാട്ടുന്നു. മീര എന്ന് പേരുള്ള ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും എഴുതിയ ഒരു വിദ്വേഷ കുറിച്ച് ഏലി വീഡിയോയില്‍ എടുത്ത് കാണിക്കുന്നു. അതില്‍ ദുഃഖകരം, നിങ്ങള്‍ക്ക് ഒരു ഇന്ത്യന്‍ പുരുഷനെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞൊള്ളൂ? അവരെ ഒന്നിനും കൊള്ളില്ലെന്നായിരുന്നു എഴുതിയത്. ഏലിയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ അഭിപ്രാങ്ങളുമായെത്തി. ഇത്തരം ആളുകളെ തുറന്ന് കാണിക്കാന്‍ ഏലി തയ്യാറായത് വളരെ നന്നായെന്ന് ചിലരെഴുതി. നിരവധി പേര്‍ ഏലിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി.

Ads by Google
Friday 12 Sep 2025 02.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW